കുക്കർ ഉപയോഗിക്കുന്നവർ ആണോ? ഇവ തീർച്ചയായും അറിഞ്ഞിരിക്കണം!!

പാചകം എളുപ്പമാക്കാൻ അടുക്കളയില്‍ ഒഴിവാക്കാനാത്ത ഒന്നാണ് പ്രഷര്‍ കുക്കര്‍. എന്നാല്‍ അശ്രദ്ധമായി ഉപയോഗിച്ചാല്‍ അതുപോലെ തന്നെ അപകടകാരിയുമാണ് കുക്കര്‍.

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചെന്നും അതുവഴി പൊള്ളലേറ്റെന്നും മരണപ്പെട്ടെന്നും വരെയുള്ള വാര്‍ത്തകള്‍ ഒരു പക്ഷെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പ്രഷര്‍ കുക്കറിന്റെ അശ്രദ്ധമായ ഉപയോഗം തന്നെയാണ് ഇതിന് പ്രധാന കാരണം. ആവികൊണ്ടുള്ള അതി ശക്തമായ മര്‍ദ്ദം ഉപയോഗിച്ചാണ് പ്രഷര്‍ കുക്കറില്‍ പാചകം സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ആ മര്‍ദ്ദത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. കുക്കറില്‍ മുഴുവനും നിറച്ച് ഭക്ഷണം പാകം ചെയ്യരുത് പകുതി വെയ്ക്കുന്നതാണ് നല്ലത്. പ്രഷര്‍ കുക്കറിനകത്തെ വാഷര്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇതില്‍ ആഹാര വസ്തുക്കള്‍ പറ്റിപിടിക്കാതെ ശ്രദ്ധിക്കണം. കുക്കർ ഉപയോഗിക്കുന്നവർ ആണെങ്കിൽ ഇവ തീർച്ചയായും അറിഞ്ഞിരിക്കണം : വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.