കുറച്ച് ചോറും തക്കാളിയും കൊണ്ടൊരു കിടിലൻ ചോറ് 😋👌 വളരെ എളുപ്പത്തിൽ തയ്യാറാക്കാം ടേസ്റ്റിയായ തക്കാളി ചോറ് 👌👌

 • പൊന്നി അരി വേവിച്ചത് – 1 കപ്പ്‌
 • തക്കാളി – 3 എണ്ണം
 • നല്ലെണ്ണ – 2 ടേബിൾസ്പൂൺ
 • കടുക് -1/2 ടീസ്പൂൺ
 • ഉഴുന്നുപരിപ്പ് -1/2 ടീസ്പൂൺ
 • കടൽപരിപ്പ് -1/2 ടീസ്പൂൺ
 • വറ്റൽ മുളക് -4 എണ്ണം
 • കറിവേപ്പില – ഒരു തണ്ട്
 • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
 • മുളകുപൊടി – 1ടേബിൾസ്പൂൺ
 • കായപ്പൊടി – 1/4 ടീസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • മല്ലിയില – ഒരു കൈ പിടി
 • പുതിനയില -കുറച്ച്

ആദ്യം തന്നെ ചോറ് വേവിച്ച് മാറ്റി വയ്ക്കണം. ശേഷംഒരു പാൻ ചൂടാക്കി നല്ലെണ്ണ ചേർത്ത് കൊടുക്കാം,ഇതിൽ കടുക്, ഉഴുന്ന് പരിപ്പ്, കടലപരിപ്പ്, വറ്റൽ മുളക്, കറിവേപ്പില ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കാം. ഇതിൽ പൊടികളെല്ലാം ചേർത്ത് വീണ്ടും പച്ചമണം മാറുന്ന വരെ വഴറ്റണം. തക്കാളി ചേർത്ത് കൊടുക്കാം ഒടുവിൽ ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം വേവിച്ച് മാറ്റി വച്ച ചോറ് ചേർത്ത് ഇളക്കി യോജിപ്പിക്കാം. നല്ല രുചിയുള്ള തക്കാളി ചോറ് തയ്യാർ.

റെസിപ്പിയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മകൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.