തക്കാളി കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ; ഈ അത്ഭുതം അറിഞ്ഞാൽ തക്കാളി കിലോ കണക്കിന് വാങ്ങും!! | Trending Easy Tomato Recipe

Trending Easy Tomato Recipe : ദിവസവും പല കറികൾ വീടുകളിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ സമയമുണ്ടാവാറില്ല. ഇങ്ങനെ ഉള്ള ദിവസങ്ങളിൽ ഇനി എന്ത് ഉണ്ടാകും എന്ന് ആലോചിക്കണ്ട. കുറേ ദിവസം കേടാകാതെ ഇരിക്കുന്ന ഒരു അടിപൊളി വിഭവം ഉണ്ടാക്കാം. തക്കാളി കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ചപ്പാത്തിയുടെയും ചോറിൻറെയും കൂടെ ഇത് കഴിക്കാം. ഈ ഒരു വിഭവം ഉണ്ടാക്കുന്നത് നോക്കാം.

  1. തക്കാളി – 1 കിലോ
  2. പുളി – അര കപ്പ്
  3. ഉലുവ – 1 ടേബിൾസ്പൂൺ
  4. ഉഴുന്ന് – 1 ടേബിൾസ്പൂൺ
  5. കടലപരിപ്പ് – ഒന്നര ടേബിൾസ്പൂൺ
  6. കായപ്പൊടി

ആദ്യം തക്കാളി നന്നായി കഴുകി വൃത്തിയാക്കാം. തക്കാളി 4 കഷ്ണങ്ങളായി അരിയുക. ഇത് കുക്കറിലേക്ക് ഇടുക. പുളി കുരു കളഞ്ഞത് ചേർക്കുക. ഇനി കുക്കർ വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം വെളളം വറ്റിക്കുക. ഇതിലേക്ക് മുളക്പൊടി ചേർക്കുക. നന്നായി മിക്സ് ചെയ്യുക. മാറ്റി വെക്കുക. ഒരു പാൻ ചൂടാക്കിയ ശേഷം ഉലുവയും കടുകും ഇടുക. ഇത് നന്നായി വഴറ്റി എടുക്കുക. ഇനി മിക്സിയിൽ പൊടിക്കുക. പൊടിയും അല്പം ഉപ്പും തക്കാളി വേവിച്ചതിലേക്ക് ചേർക്കുക.

ഇത് മിക്സിൽ ഇട്ട് അരച്ചെടുക്കുക. വെളുത്തുളളി ചതച്ച് എടുക്കുക. ഒരു പാൻ ചൂടാക്കിയ ശേഷം എണ്ണ ഒഴിക്കുക. ഇതിലേക്ക് ഉഴുന്ന് കടലപ്പരിപ്പ് ഇട്ട് വറുത്ത് എടുക്കുക. കടുക്, വറ്റൽമുളക്, കറിവേപ്പില ഇവ മൂപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി ചേർക്കുക. കുറച്ച് കായപ്പൊടി ചേർക്കുക. തക്കാളിയിലേക്ക് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാത്രത്തിലേക്ക് മാറ്റുക. സ്വാദിഷ്ടമായ തക്കാളി കറി റെഡി! Trending Easy Tomato Recipe Video Credit : Malappuram Thatha Vlogs by Ayishu