ചെറിയ ഉള്ളി പുട്ട് കുറ്റിയിൽ ചെയ്യുന്ന ഈ ട്രിക്ക് ഒരിക്കലെങ്കിലും ചെയ്തു നോക്കണേ..

പാചകത്തിൽ നിത്യവും ആവശ്യം വരുന്നവയാണ് വെളുത്തുള്ളിയും ചുവന്നുള്ളിയും. ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന്. ആറു ഭൂതം എന്നാല്‍ പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്. അത്രയേറെ ഔഷധഗുണങ്ങൾ ആണ് ചുവന്നുള്ളി എന്ന ചെറിയ ഉള്ളിക്കുള്ളത്.

ഉള്ളിയുടെയും സവാളയുടെയും തൊലികള്‍ നമ്മള്‍ സാധാരണ കളയുകയാണ് ചെയ്യുന്നത്. ചെടികൾക്കൊരു മികച്ച വളമാണ് ഉള്ളിത്തൊലികൾ. ഉള്ളി തൊലി നേരിട്ട് ചെടികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കുന്നവരുണ്ട്. അങ്ങിനെ കൊടുക്കുമ്പോള്‍ തണ്ടിനോട് ചേര്‍ത്ത് ഇടരുത്. ഉള്ളി തൊലി നേരിട്ട് ചെടിയുടെ താഴെ എട്ടു കൊടുക്കുന്നതിനേക്കാൾ നല്ലത് ഉള്ളി തൊലിയെ ലിക്വിഡ് വളമാക്കി എടുക്കുക എന്നുള്ളതാണ്. ഉള്ളി തൊലി ഒരു പാത്രത്തില്‍ ഇട്ടു വെള്ളം ഒഴിച്ച് നന്നായി അടച്ചു വെക്കുക. നല്ലതുപോലെ ചൂടാക്കിയ വെള്ളം വേണമെങ്കിലും ചേര്‍ക്കാം. രണ്ടു ദിവസത്തിനുശേഷം ചെടികളിൽ ഒഴിച്ച് കൊടുക്കാം.

ഉള്ളിത്തൊലിയുടെ മറ്റൊരു അതിശയിപ്പിക്കുന്ന ഉപയോഗം എന്തെന്നാൽ ഉള്ളിത്തൊലി വെയിലത്ത് വെച്ച് ഉണക്കി സൂക്ഷിക്കുക. ഇത് ഒരു കിഴിയിൽ ആകിയതിനുശേഷം പാനിൽ വെച്ച ഒന്ന് ചൂടാക്കിയെടുത്ത് കാൽ മുട്ട് വേദനക്കുംമറ്റും ഈ ഉള്ളിത്തൊലി കൊണ്ടുള്ള കിഴി ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLDPRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.