മുന്തിരി കൊണ്ട് ആർക്കും അറിയാത്ത ഒരു ഐഡിയ.. നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ

അല്പം പച്ചമുന്തിരി ഉണ്ടെങ്കിൽ ഇതാ ഇതുപോലെ ചെയ്തു നോക്കൂ. വലിയ വില കൊടുത്ത് ഇനി ഉണക്കമുന്തിരി വാങ്ങാൻ നിക്കേണ്ട.. പച്ചമുന്തിരി ഉണ്ടെങ്കിൽ നമുക്ക് അത് എളുപ്പം ഉണക്കമുന്തിരി ആക്കി മാറ്റി സൂക്ഷിക്കാവുന്നതേ ഉള്ളു.. നിത്യ ഭക്ഷണത്തില്‍ ഉണക്കമുന്തി ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

നമ്മുടെ ഭക്ഷണ സാധനങ്ങളിൽ ചില ചേരുവകൾ ചേർക്കുമ്പോഴാണ് അതിനു വളരെയധികം ടേസ്റ്റ് കൂടുന്നത്. അത്തരത്തിലുള്ള ഒന്നാണ് ഉണക്കമുന്തിരിയും. ഉണക്കമുന്തിരി പായസങ്ങളിലും, മധുരപലഹാരങ്ങളിലും ബിരിയാണിയിലും എല്ലാം ചേർക്കുന്ന പതിവുണ്ട്. ഇതിനായി ഉണക്കമുന്തിരി ഇനി കടയിൽ നിന്നും വാങ്ങേണ്ട.നമ്മുക് ആവശ്യമുള്ളത് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഇനി ഫ്രഷ് ഉണക്കമുന്തിരി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം അതും വളരെ എളുപ്പത്തിൽ കാശും ലാഭം.


വെറും രണ്ടു മൂന്നു ദിവസം കൊണ്ട് തന്നെ നിങ്ങൾക്ക് ഇത് ഉണക്കിയെടുക്കാം എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. കേടുവന്നതും നന്നയി പഴുത്തു പാകമായതും ഒഴിവാക്കാം. ആദ്യം തന്നെ പച്ചമുന്തിരി ഉപ്പിട്ട വെള്ളത്തിൽ കുറച്ചു ഇട്ടുവെച്ച് നന്നായി കഴികിയെടുക്കണം. ശേഷം ഒരു വലിയ പാത്രത്തിൽ പകുതി ഭാഗത്തോളം വെള്ളമൊഴിച്ച് ചെറുതായൊന്നു ചൂടായി വരുമ്പോൾ ഈ മുന്തിരി അതിൽ ഇട്ട് കൊടുക്കണം. ശേഷം അതിൽ നിന്നും വെള്ളം മുഴുവനായി കളഞ്ഞു നല്ല പൊരിവെയിലത്തു പരാതിയിട്ട ഉണ്ടാക്കിയെടുക്കണം. രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് നല്ല ഉണക്കം ആയികിട്ടും. മുഴുവൻ ഉണക്കി കഴിയുമ്പോൾ തന്നെ നല്ലപോലെ ഇവ ചുങ്ങി വരുന്നതാണ്. നമുക്ക് ഒരുപാട് കാലം നല്ല എയർ ടൈറ്റ് ആയിട്ടുള്ള ചില്ലു കുപ്പിയിൽ ഇത് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. എന്നിട്ട് ആവശ്യാനുസരണം എടുത്തു ഉപയോഗിക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.