ഇനി ജീവിതത്തില്‍ ഈ പ്രശ്നം വരരുത് എന്ന് ആഗ്രഹിക്കുന്നവര്‍ മാത്രം ഈ വീഡിയോ കാണുക…

ഉപ്പൂറ്റി വേദന വളരെ സാധാരണമായ ഒരു രോഗമാണ്. പൊതുവേ സാരമില്ലാത്ത ഈ അസുഖം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ സങ്കീർണമായി മാറി ഒടുവിൽ നടക്കുന്നതിനോ നില്കുന്നതിനോ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേക്കാം. ഇംഗ്ലീഷിൽ ഈ അസുഖത്തിന് ഹീൽ പെയിൻ അഥവാ പ്ലാന്ടാർ ഫസിയിറ്റിസ് എന്നു പറയുന്നു. മിക്കവാറും ഇതു കാണപ്പെടുന്നത് കായിക താരങ്ങളിലും, സൈനികരിലും, ശരീരഭാരം കൂടിയവരിലുമാണ്.

ശരീരത്തിന്റെ ഭാരം താങ്ങുന്നത് കാലുകളാണ്. ഉപ്പൂറ്റിയിൽ അവസാനിക്കുന്ന കാൽ എല്ലുകൾ ഇതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇവയെ തറയിൽ നിന്നുള്ള ആഘാതത്തിൽ നിന്നും സംരക്ഷിക്കുന്നത് കാൽ പാദത്തിൽ കാണപ്പെടുന്ന കട്ടി കൂടിയ ചർമ്മമാണ്. ഇവ ആഘാതാഗീരണികളായ ഷോക്ക് അബ്സോർബർ അല്ലെങ്കിൽ ‘കുഷൻ’ പോലെ പ്രവർത്തിക്കുന്നു. ഈ ചർമ്മം ഏഴു പ്ലേറ്റുകളാൽ നിർമ്മിച്ചിരിക്കുന്നു. ഇവയെ പ്ലാന്ടാറുകൾ എന്നു വിളിക്കുന്നു. ഇവയുടെ മൃദുത്വം നഷ്ടമാകുമ്പോൾ ഉപ്പൂറ്റിയിലെ എല്ല് കാൽ ചർമ്മത്തിൽ കുത്തിയിറങ്ങുന്നു. ഇങ്ങനെയാണ് ഈ വേദന ഉണ്ടാകുന്നത്.

രാവിലെ ഉറക്കമെഴുന്നെൽക്കുമ്പോൾ ഉപ്പൂറ്റിയിൽ വേദന അനുഭവപെടുന്നു. തുടർന്ന് അൽപനേരം നടക്കുമ്പോൾ വേദന മാറുന്നു . ഇതാണ് ആദ്യമായി പ്രത്യക്ഷപെടുന്ന ലക്ഷണം. ക്രമേണ എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ വേദന അനുഭവപ്പെടുന്നു. തുടർന്ന് അധികനേരം നിൽക്കുമ്പോഴും,നടക്കുമ്പോഴും, ഓടുമ്പോഴും വേദന കൂടുന്നു. രോഗത്തിൻറെ അവസാന ഘട്ടമാകുമ്പോൾ, സഹിക്കാനാകാത്ത വേദന നിരന്തരമായി, കാൽ തറയിൽ തൊടാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Baiju’s Vlogs

Comments are closed.