യൂറിക് ആസിഡ് തിരികെ വരാത്തവിധം മാറാനായി ഇതൊന്നു ചെയ്തുനോക്കൂ…
രക്തത്തില്‍ യൂറിക് ആസിഡ് ഉയരുന്നത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നമാണ്. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.ജീവിത ശൈലികള്‍ കാരണവും ഭക്ഷണ രീതികള്‍ കാരണവും ഇന്നത്തെ കാലത്ത് യുവാക്കളില്‍ പോലും ഈ പ്രശ്നം കണ്ടു വരുന്നുണ്ട്. പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ്, മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.
രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് ഹൈപ്പര്‍ യൂറിസെമിയ എന്നാണ് അറിയപ്പെടുന്നത്. യൂറിക് ആസിഡ് കൂടുമ്ബോള്‍ ഇത് ക്രിസ്റ്റലുകളായി മാറി സന്ധികളിലും മറ്റും അടിഞ്ഞു കൂടി നീരും വേദനയുമെല്ലാം ഉണ്ടാക്കുന്നു. ഗൗട്ട് എന്നാണ് പൊതുവേ ഇതറിയപ്പെടുന്നത്. കൈകാല്‍ കാല് മുട്ടുകളിലും കണങ്കാലിലുമെല്ലാം നീരു വരുന്ന അവസ്ഥ ഇതു കൊണ്ടുണ്ടാകുന്നു. ഒരു സമയം ഒരു സന്ധിയിലേ സാധാരണയായി ഈ അവസ്ഥ ഉണ്ടാകും. രണ്ടു സന്ധികളില്‍ ഒരേ സമയം നീരു വരുന്നത് അപൂര്‍വമാണ്
യൂറിക് ആസിഡ് നിയന്ത്രിച്ചു നിര്‍ത്തുന്നത് വാതം, സന്ധിവേദന പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ഏറെ അത്യാവശ്യവുമാണ്. യൂറിക് ആസിഡ് അളവു കൂടുന്നത് വാത സംബന്ധമായ പ്രശ്നങ്ങള്‍ മാത്രമല്ല, കരള്‍ രോഗം, ക്യാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇടയാക്കും. ഇതിനായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാവുന്ന എല്ലാ തകരാറുകള്‍ക്കും വെള്ളം ഒരു പരിഹാരമാണ്. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് ദിവസം 2-3 ലിറ്റര്‍ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്ബോള്‍ യൂറിക് ആസിഡ് വൃക്കയില്‍ നിന്നും മൂത്രമായി പുറത്തു പോകും. അതേ സമയം കോള പോലെയുളള ഒഴിവാക്കണം.
ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.
Comments are closed.