പഞ്ചരത്നങ്ങളിലെ ഉത്രജയുടെ കഴുത്തില്‍ താലി ചാര്‍ത്തി ആകാശ്..! മുഴുവന്‍ ദൃശ്യങ്ങളും ഇതാ..

മലയാളികൾ ഏറെ പരിചിതമായ ഒരു കുടുംബമാണ് പഞ്ചരത്നങ്ങളുടെ കുടുംബം. ജനനം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച പഞ്ചരത്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയായത്. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നീ പേരുകളെക്കാള്‍ പഞ്ചരത്‌നം എന്ന പേരാണ് മലയാളികള്‍ ഇവരെ ഏറ്റെടുത്തതും.

ഇവരുടെ ജീവിതത്തിൽ എല്ലാം ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. എന്നാൽ നാലു പെൺകുട്ടികളുടെ വിവാഹം ഒരേ ദിവസം നടത്താനായി കഴിഞ്ഞില്ല. ഒരാളുടെ മാത്രം മാറ്റിവെക്കേണ്ടി വന്നു. പഞ്ചരത്നങ്ങളിലെ ഉത്രജയുടെ വിവാഹമാണ് ഞായര്‍ രാവിലെ 9.30നും- 10.30നുമിടയില്‍ ഗുരുവായൂരില്‍വച്ച്‌. അപൂര്‍വ്വ സഹോദര സംഘത്തിന്റെ മിന്നുചാര്‍ത്തുകാണാന്‍, കണ്ണന്റെ തിരുസന്നിധിയില്‍ സിനിമാഷൂട്ടിങ്ങിനെ വെല്ലുന്ന തിരക്കായിരുന്നു, അന്ന് അനുഭവപ്പെട്ടത്.


ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാല്‍ മക്കള്‍ക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിങ്ങനെയാണ് പേരിട്ടത്. വീടിന് പഞ്ചരത്‌നമെന്നാണ് പേര്. ഇവര്‍ കുട്ടികളായിരിക്കെ അച്ഛന്‍ പ്രേംകുമാര്‍ മരിച്ചു. എല്ലാ പ്രതിസന്ധികളോടും പൊരുതിയാണ് രമാദേവി അഞ്ചു പൊന്നോമനകളേയും വളര്‍ത്തിയത്. അഞ്ചു പേരും പഠിച്ച് ജോലി നേടുകയും ചെയ്തു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.