പഞ്ചരത്നങ്ങളിൽ വീണ്ടും ആഘോഷദിനങ്ങൾ.. പഞ്ചരത്നങ്ങളിലെ ഉത്രജക്ക് വിവാഹം..

വീണ്ടും മറ്റൊരു ആഘോഷത്തിനായി പഞ്ചരത്നങ്ങളുടെ വീട് ഒരുങ്ങിയിരിക്കുകയാണ്. ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളയിലാണ് രമാദേവിക്ക് അഞ്ചു കൺമണികൾ പിറന്നത്. നാലു പെൺകുട്ടികളും ഒരു ആൺതരിയും. അച്ഛനില്ലാത്തതിന്റെ കുറവ് നികത്തുന്നത് ഉത്രജനാണ്. 1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിയ്ക്കും മക്കൾ ജനിക്കുന്നത്.

എന്നാൽ കുട്ടികൾക്ക് 10 വയസാകും മുൻപേയായിരുന്നു പ്രേംകുമാറിന്റെ അപ്രതീക്ഷിതവിയോഗം. അതിന് ശേഷവും ഹൃദ്രോഗത്തിന്റെ രൂപത്തിൽ പഞ്ചരത്നത്തിലേക്ക് വിധിയൂടെ ക്രൂരത കടന്നുവന്നു. പെയ്സ്മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്.


പഞ്ചരത്‌നങ്ങളിലെ ഉത്രജയുടെ വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈമാസം അഞ്ചിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഉത്രജയുടെ കഴുത്തില്‍ പത്തനംതിട്ട സ്വദേശി ആകാശ് താലി ചാര്‍ത്തുക. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഉത്രജയും ആകാശും ഒന്നാകുന്നത്. ഏറെ ആശിച്ചു മോഹിച്ചിരുന്ന വിവാഹം കോവിഡ് വില്ലനായതോടെ മാറ്റിവയ്‌ക്കേണ്ടി വരികയായിരുന്നു. പഞ്ചരത്‌നങ്ങളിലെ മറ്റു മൂന്നു പേരുടെ വിവാഹം ആഘോഷത്തോടെ നടത്തിയപ്പോള്‍ അക്കൂട്ടത്തില്‍ സുമംഗലിയാകുവാന്‍ സാധിക്കാത്ത വിഷമം ഉത്രജയ്ക്കും കുടുംബത്തിനും ഉണ്ടായിരുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.