ഉഴിഞ്ഞ ഇത്രയേറെ പ്രശ്നങ്ങൾക്ക് പരിഹാരം, ഇടതൂർന്നമുടിക്കും, സന്ധിവേദന, വാധം എന്നിവക്കും…

ഇന്ദ്രവല്ലി, ശക്രലത, തേജസ്വിനി എന്നീ പേരുകളില്‍ അറിയപെടുന്ന ഉഴിഞ്ഞ വളരെ ഔഷധ ഗുണമുള്ള ഒരു സസ്യമാണ്. സമതലപ്രദേശങ്ങളിൽ അധികമായി വളരുന്ന ഉഴിഞ്ഞ ഒരു വർഷത്തിനകം മുളച്ച്, പുഷ്പിച്ച് അത് നശിച്ചുപോകുന്ന ഏകവാർഷിക സസ്യമാണ്. ഏറെയും ഒരേ ചെടിയിൽ തന്നെ ആണ്പൂവും പെൺപൂവും കാണപ്പെടുന്നത്. എങ്കിലും ഒറ്റയ്ക്കുള്ളതും ഉണ്ട്. പൂവിന്റെ അടിയിൽ മോതിരവളയം പോലെയുണ്ട്. പച്ചനിറത്തിലാണ് പൂവ്. നാല് ബാഹ്യദളങ്ങളുണ്ട്.

ഉഴിഞ്ഞ എണ്ണ കാച്ചി തേച്ചാലും ചെവിയിൽ ഇറ്റിച്ചാലും കർണ്ണരോഗങ്ങളെല്ലാം മാറും. ഉഴിഞ്ഞവേര് അരച്ച് കഴിച്ചാൽ ഛർദ്ദി, ശക്തമായ പനി എന്നിവ മാറും. ഒടിവ് പറ്റിയേടത്ത് ചതച്ചുകെട്ടിവെച്ചിരുന്നാൽ ഒടിവ് പെട്ടെന്ന് ശരിപ്പെടുന്നതാണ്. വൃഷണവീക്കത്തിന് ഉഴിഞ്ഞയില അരച്ച് ലേപനം ചെയ്താൽ രോഗശാന്തി ലഭിക്കും. ഉഴിഞ്ഞയില വെള്ളത്തിലിട്ട് താളിയായി ഉപയോഗിച്ചാൽ തലമുടി ശുദ്ധമാകും.

തേങ്ങാപ്പാൽ ചേർത്തരച്ച് ഉഴിഞ്ഞയില കാച്ചി തേച്ചാൽ മുടി പെട്ടെന്നു വളരും. ഇല ആവണക്കെണ്ണയിൽ വെന്ത് ആ എണ്ണയുടെ കൽക്കം അരച്ചുപുരട്ടിയാൽ വാതം, നീര്,വേദനയോടുകൂടിയ നീര് ഇവയെല്ലാം മാറും. ഇല കഷായം വെച്ചുകഴിച്ചാൽ കഫക്കെട്ട്, മലബന്ധം എന്നീ പ്രയാസങ്ങൾ മാറിക്കിട്ടും.ഇലയിൽ ശർക്കരയരച്ചു പുരട്ടി കണ്ണിന്റെ പോളയിലൊട്ടിച്ചാൽ ചെങ്കണ്ണ് എന്ന അസുഖം പൂർണ്ണമായും പെട്ടെന്ന് മാറും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ആമിനയുടെ അടുക്കള

Comments are closed.