തിരുവനന്തപുരത്തിന്റെ സ്വന്തം സദ്യ സ്പെഷ്യൽ വട കൂട്ട് കറി…

കേരളത്തിൽ നിന്നുള്ള വെജിറ്റേറിയൻ സിഗ്നേച്ചർ വിഭവമാണ് കൂട്ട് കറി. സദ്യകളിൽ വിളമ്പുന്ന ഏറ്റവും ജനപ്രിയമായ വിഭവമാണിത്. ഉപയോഗിച്ച ചേരുവകൾ കാരണം ഇത് വളരെ സവിശേഷവും രുചികരവുമായ പാചകമാണ്. കേരളത്തിലെ വിവിധ നഗരങ്ങളിൽ വ്യത്യസ്ത രീതിയിലാണ് കൂട്ടു കറികൾ നിർമ്മിക്കുന്നത്. ഇവിടെ അവതരിപ്പിക്കുന്നത് കേരളത്തിന്റെ തെക്ക് ഭാഗത്ത്, പ്രത്യേകിച്ച് തിരുവനന്തപുരത്ത് പിന്തുടരുന്ന രീതിയിലാണ്. സാധാരണയായി പലരും കറുത്ത കടലയും ഉരുളക്കിഴങ്ങും ഉപയോഗിക്കുന്നു ഇൗ കറിക്കായി.

ഇവിടെ ഉഴുന്ന് വട ഉള്ള ഒരു വ്യത്യസ്ത പാചകക്കുറിപ്പ് ആണ് പങ്ക് വെക്കുന്നത്. വെജിറ്റേറിയൻ സദ്യയിൽ ഈ വിഭവം ഒരു ഇറച്ചി വിഭവം പോലെ രുചി നൽകുന്നു, അത് എല്ലാവർക്കും ഇഷ്ടപ്പെടും. ഇന്ന് തിരുവനന്തപുരത്തിന്റെ സ്വന്തം സദ്യ സ്പെഷ്യൽ വട കൂട്ട് കറി എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം… 1/2 cup ഉഴുന്ന് കഴുകി വൃത്തിയാക്കി 1.5 hr വെള്ളത്തിൽ ഇട്ട് വെക്കുക. മിക്സിയിൽ 4 tsp വെള്ളവും ഉപ്പും ചേർത്ത് ഉഴുന്ന് നന്നായി അരച്ച് എടുക്കുക…ഇനി ഇതിൽ നിന്നും ചെറിയ ഉരുളകൾ ആക്കി എണ്ണയിൽ വറുത്ത് കോരുക.

2 ഉരുളകിഴങ്ങ്,1 സവാള ചതുരത്തിൽ അരിഞ്ഞത് ,1 പച്ച മുളക് എന്നിവ 2 tbsp എണ്ണയിൽ ഇട്ട് 3 മിനിറ്റ് വഴറ്റുക. ഇതിലേക്ക് 1/2 tsp മഞ്ഞൾ പൊടി,1.5 tsp കശ്മീരി മുളകപൊടി,1 tsp മല്ലി പൊടി,1/4 tsp കുരുമുളക് പൊടിയും ചേർത്ത് ചെറുതായി ഒന്ന് വഴറ്റുക.1 cup വെള്ളവും കൂടി ചേർത്ത് അടച്ച് വച്ച് വേവിക്കുക.ഉരുളകിഴങ്ങ് ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം.. ഇവ വെന്തു വരുമ്പോൾ ഉപ്പ്,1 cup കട്ടി തേങ്ങപ്പാൽ എന്നിവ ചേർത്ത് ചൂടാക്കുക.. ഇതിലേക്ക് വട ഇട്ട് കൊടുക്കുക. അത് പോലെ 3/4 tsp ഗരം മസാലയും കൂടി ചേർക്കാം..വറ്റൽ മുളകും, കറിവേപ്പിലയും ചേർത്ത് കടുക് പൊട്ടിച്ചു താളിച്ചെടുത്ത് കറിയിലേക്ക്‌ ഒഴിക്കുക. അൽപനേരം അടച്ച് വെച്ചു എടുക്കുമ്പോൾ സദ്യക്ക് പറ്റിയ വട കൂട്ട് കറി തയ്യാർ

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.