സായിയച്ചനും പ്രസന്നാമ്മയും; സായി കുമാറിനൊപ്പമുള്ള ആദ്യ ഭാര്യയുടെ ചിത്രം പങ്കുവെച്ച് മകൾ വൈഷ്ണവി… | Vaishnavi Saikumar Malayalam

മലയാള സിനിമ ലോകത്ത് ഒരുകാലത്ത് വില്ലനായും സഹനടനായും ഏറെ തിളങ്ങിയിരുന്ന താരമാണല്ലോ സായികുമാർ. നിരവധി ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ നിലനിന്നിരുന്ന താരം ” റാംജി റാവു സ്പീക്കിംഗ്” എന്ന സിദ്ദീഖ് ലാൽ ചിത്രത്തിലൂടെയാണ് സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറുന്നത്. തുടർന്ന് മലയാള സിനിമാ ലോകത്ത് സജീവമായി മാറിയ താരം നിരവധി വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്തിരുന്നു.

സിനിമാ മേഖലയിൽ ഏറെ ശോഭിക്കാൻ സായികുമാറിന് സാധിച്ചിരുന്നുവെങ്കിലും തന്റെ സ്വകാര്യ ജീവിതത്തിൽ അത്രതന്നെ വിജയം കൈവരിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. 1986 ൽ പ്രസന്നകുമാരിയെ താരം വിവാഹം ചെയ്യുകയും ഈയൊരു ബന്ധത്തിൽ വൈഷ്ണവി എന്ന മകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രസന്നകുമാരിയെ വിവാഹമോചനം ചെയ്തുകൊണ്ട് 2007ൽ ബിന്ദു പണിക്കരെ താരം ജീവിതസഖിയായി സ്വീകരിച്ചപ്പോൾ വലിയ രീതിയിലുള്ള പ്രശ്നങ്ങളായിരുന്നു താരം ജീവിതത്തിൽ നേരിട്ടിരുന്നത്. ബിന്ദു പണിക്കരാണ് തങ്ങളുടെ വിവാഹജീവിതം തകർത്തത് എന്ന് ആരോപിച്ചുകൊണ്ട് ആദ്യ ഭാര്യ രംഗത്തെത്തുകയും ചെയ്തിരുന്നു.

Vaishnavi Saikumar
Vaishnavi Saikumar

ആദ്യ ഭാര്യയിലെ മകളായ വൈഷ്ണവി ഇന്ന് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ്. കയ്യെത്തും ദൂരത്ത് എന്ന സീരിയൽ പരമ്പരയിൽ ഒരു നെഗറ്റീവ് കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധ നേടാനും വൈഷ്ണവിക്ക് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാനുള്ള താരം തന്റെ വിശേഷങ്ങളും മറ്റും പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇവർ കഴിഞ്ഞദിവസം പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

തന്റെ അമ്മയായ പ്രസന്നകുമാരിക്കൊപ്പം നിൽക്കുന്ന അച്ഛൻ സായികുമാറിന്റെ പഴയകാല ചിത്രങ്ങളിൽ ഒന്നായിരുന്നു വൈഷ്ണവി പങ്കുവെച്ചിരുന്നത്. സായിയച്ഛനും പ്രസന്നാമയും എന്ന ക്യാപ്ഷനിലായിരുന്നു മകൾ വൈഷ്ണവി ഈയൊരു ചിത്രം പങ്കുവെച്ചിരുന്നത്. മിസ്സിംഗ് മൈ പാരൻസ്, ഡാഡ് ലവ് എന്നീ ഹാഷ് ടാഗുകളും ചിത്രത്തിന് താഴെ കാണാവുന്നതാണ്. ഈയൊരു ചിത്രം നിമിഷം നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത്.