ഈ സന്തോഷത്തിൽ അച്ഛൻ കൂടെ ഇല്ല.!! മോഹൻ കുമാർ സാറിന്റെ വാനമ്പാടി അനുമോൾ ഞെട്ടിച്ചു കളഞ്ഞു; എ പ്ലസ്സുകൾ വാരിക്കൂട്ടി ഗൗരി പ്രകാശ്.!! | Vanambadi Fame Gouri Prakash SSLC Result Malayalam

Vanambadi Fame Gouri Prakash SSLC Result Malayalam : Gouri Prakash SSLC Result Malayalam : ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന പ്രേക്ഷകപ്രിയ പരമ്പരയിലൂടെ മലയാളികളുടെ മനസ് കവർന്ന ബാല താരമാണ് ഗൗരി പ്രകാശ്. ഈ പരമ്പരയിൽ അനുമോൾ എന്ന കഥാപാത്രത്തെയാണ് താരം പ്രേക്ഷകർക്ക് വേണ്ടി അവതരിപ്പിച്ചത്. എല്ലാ കുടുംബ പ്രേക്ഷകരും ഈ കഥാപാത്രത്തെ തങ്ങളുടെ ഹൃദയത്തോട് ചേർക്കുകയും ചെയ്തിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാനതല അവാർഡ് വരെ ഗൗരി പ്രകാശ് കരസ്ഥമാക്കിയിട്ടുണ്ട്. വാനമ്പാടി എന്ന പരമ്പരയിലും ഗായികയായ അനുമോളാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. യൂട്യൂബ് ചാനലിലൂടെയും തന്റെ പുതിയ വിശേഷങ്ങൾ അനുമോൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കു വയ്ക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടാറുള്ളത്. സോഷ്യൽ മീഡിയയിലും വളരെയധികം ആക്ടീവാണ് താരം. ഇപ്പോഴിതാ ഗാനത്തിലും അഭിനയത്തിലും മാത്രമല്ല പഠനത്തിലും താൻ മിടുക്കി ആണെന്ന് ഗൗരി തെളിയിച്ചിരിക്കുകയാണ്.

പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയാണ് താരം പാസ് ആയിരിക്കുന്നത്. ആരാധകർക്കായി തന്റെ റിസൾട്ട് ഇൻസ്റ്റഗ്രാം പേജിലൂടെ പ്രേക്ഷകരുടെ അനുമോൾ പങ്കുവെച്ചിട്ടുണ്ട്. തന്റെ പത്താം ക്ലാസ് ഫലത്തിനോടൊപ്പം താരം പങ്കുവെച്ച് കുറിപ്പ് പ്രേക്ഷകരുടെയും കണ്ണ് നിറയ്ക്കുന്നു. ഈ സന്തോഷം നിമിഷത്തിൽ അച്ഛനെ മിസ്സ് ചെയ്യുന്നുണ്ട് എന്നായിരുന്നു ഗൗരി കുറിച്ചത്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ഗൗരി പരമ്പരയിലേക്ക് എത്തുന്നത്.ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛൻ. അച്ഛന്റെ വേർപാട് എന്നും ഗൗരിക്ക് വളരെയധികം വിഷമമുള്ള ഒന്നാണ്.

അച്ഛനെക്കുറിച്ച് ഒരുതവണ യൂട്യൂബിൽ ആരാധകരോട് പറഞ്ഞപ്പോൾ ഗൗരി കരയുന്നതും പ്രേക്ഷകർ ഇതിനുമുൻപ് കണ്ടിരുന്നു.അമ്മ അമ്പിളിയും ഗായികയാണ്.നിരവധി ആരാധകനാണ് ഗൗരിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ആരാധകർ മാത്രമല്ല നിരവധി സീരിയലുകളിലെ താരങ്ങളും ആശംസകൾ അറിയിച്ചിട്ടുണ്ട്.തന്റെ പുതിയ സെൽഫി ചിത്രങ്ങൾക്ക് ഒപ്പം ആണ് താരം റിസൾട്ട് പങ്കുവെച്ചിരിക്കുന്നത്. ഏഴാം വയസ്സിൽ അഭിനയ ജീവിതത്തിലേക്ക് കടന്നു വരികയും, പിന്നീട് പിന്നണി ഗാനരംഗത്ത് കഴിവ് തെളിയിക്കുകയും ആയിരുന്നു.

Rate this post