വന്ധ്യത ഇല്ലാതാക്കുന്ന ഭക്ഷണങ്ങള്‍…

മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. അതിനാല്‍ വന്ധ്യത എന്താണന്നും, വന്ധ്യതയുടെ കാര്യകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും ജനസാമാന്യത്തിന് വ്യക്തമായ ധാരണയുണ്ടാവുന്നത് നല്ലതാണ്.

വിവാഹാനന്തരം ഒരു വര്‍ഷം ഒരു ഗര്‍ഭനിരോധന മാര്‍ഗവും ഉപയോഗിക്കാതെ ഒന്നിച്ച് ജീവിച്ചിട്ടും ഗര്‍ഭിണിയാവാത്ത ദമ്പതികളെയാണ് വന്ധ്യര്‍ എന്ന് വിശേഷിപ്പിക്കുന്നത്. സ്ത്രീക്ക് 35ന് താഴെ പ്രായമാണെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷവും 35ല്‍ കൂടുതല്‍ ആണെങ്കില്‍ ആറ് മാസത്തിന് ശേഷവും പരിശോധനകള്‍ തുടങ്ങണം.

പുരുഷന്റെ പ്രശനങ്ങള്‍ക്കും വന്ധ്യതയില്‍ തുല്യപ്രാധാന്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം പുരുഷന്‍മാര്‍ വര്‍ജിക്കണം. ലൈംഗിക പ്രശ്നങ്ങളായ ഉത്തേജനക്കുറവ്, സ്ഖലനമില്ലായ്മ, ശ്രീഘ്രസ്ഖലനം ഇവയുണ്ടോ എന്നറിയണം. പ്രാഥമിക അന്വേഷണത്തിന് ശേഷം പരിശോധനാമാര്‍ഗത്തിലേക്ക് തിരിയാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Abu Rifa’s

Comments are closed.