ആരും ഇതുവരെ പരീക്ഷിച്ച് നോക്കാത്ത വ്യത്യസ്തമായ ഒരു പലഹാരം;ഒന്ന് ഉണ്ടാക്കി നോക്കിയാലോ… | Variety And Tasty Snack Recipe Malayalam

Variety And Tasty Snack Recipe Malayalam : നാലുമണിക്ക് മറ്റുമായി കഴിക്കാവുന്ന വളരെ വ്യത്യസ്തമായ ഒരു സ്നാക്സ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാം. ഇതിനായി പ്രധാനമായും വേണ്ടത് ചിക്കനും ഉരുളക്കിഴങ്ങും ആണ്. ആദ്യം തന്നെ രണ്ടു ഉരുളക്കിഴങ്ങ് എടുത്ത് കട്ട് ചെയ്ത് കുക്കറിലേക്ക് ഇട്ടു ആവശ്യത്തിന് വെള്ളവും കുറച്ച് ഉപ്പും ഇട്ട് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക.വെന്ത കിഴങ്ങു നല്ലതുപോലെ തൊലി കളഞ്ഞശേഷം നന്നായി ഉടച്ചു മാറ്റിവയ്ക്കുക.

ഒരു പീസ് ബ്രെഡ് മിക്സിയുടെ ജാർ നല്ലതുപോലെ പൊടിച്ചെടുത്ത് ഇതിലേക്ക് ചേർത്ത് ഒന്ന് കുഴച്ചെടുക്കുക. അടുത്തതായി ഇതിനാവശ്യമായ ഫീലിംഗ് ചേർക്കുവാനായി 250 ഗ്രാം ചിക്കൻ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ച് കുരുമുളകുപൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് മിക്സ് ചെയ്തു നല്ലത്പോലെ അടച്ചുവെച്ച് 15 മിനിറ്റ് വേവിച്ചെടുക്കുക. ഇങ്ങനെ വേവിച്ച ചിക്കൻ അവയുടെ എല്ലു കളഞ്ഞു പൊടിയായി കട്ട് ചെയ്ത് എടുക്കണം. പൊടിയായി കട്ട് ചെയ്ത ചിക്കൻ ലേക്ക് ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് 2 3 സ്പ്രിംഗ് ഓണിയോൻ ചെറുതായി അരിഞ്ഞത് മൂന്ന് ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞത് ഇട്ടു കൊടുക്കുക. ഒരു മിക്സിയുടെ ജാറിൽ അരക്കപ്പ് പുതിനയിലയും അരക്കപ്പ് മല്ലിയിലയും ഇട്ട് അതിലേക്ക് ഒരു ചെറിയ സവോള അരിഞ്ഞു ചേർത്ത് രണ്ട് അല്ലി വെളുത്തുള്ളി ഒരു ടീസ്പൂൺ നാരങ്ങാനീര് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. ഈ അരപ്പും കൂടി ചിക്കൻ ലേക്ക് ചേർക്കുക. ബാക്കിയുള്ള വിശദവിവരങ്ങൾ വീഡിയോയിൽ നിന്നും മനസ്സിലാക്കാം.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit :Kannur kitchen