പച്ചമാങ്ങയും മീനും ഒന്ന് മിക്സിയിൽ കറക്കിയാൽ കാണു മാജിക്; സംഭവം അടിപൊളി ആണല്ലോ… | Variety Fish Curry Recipe News Malyalam

Variety Fish Curry Recipe News Malyalam : ഉച്ച ഭക്ഷണ നേരത്ത്‌ പലപ്പോഴും നമ്മുടെ വീടുകളിൽ മത്സ്യ വിഭവമായിരിക്കും ഉണ്ടായിരിക്കുക. മീൻ കറി വച്ചതോ പൊരിച്ചതോ ആയിട്ടുള്ള വിഭവങ്ങൾ നാം ദിനേനെ ഉണ്ടാക്കാറുള്ളതിനാൽ പലപ്പോഴും അത് നമുക്ക് പുതുമയായി തോന്നാറില്ല.എന്നാൽ ഈയൊരു മത്സ്യക്കറി എങ്ങനെ വ്യത്യസ്തമായ രീതിയിലും രുചിയിലും ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. മാങ്ങാക്കാലമായതിനാൽ മാങ്ങ കൊണ്ടൊരു അടിപൊളി മീൻ കറി ആയാലോ.

ആദ്യമായി അര മുറി തേങ്ങയും, ജീരകവും,ചെറിയ ഉള്ളിയും, കടുകും മഞ്ഞപ്പൊടിയും, മുളകു പൊടിയും മിക്സിയുടെ ജാറിൽ ഇട്ട് നന്നായി ഒന്ന് അരച്ചെടുക്കുക. ശേഷം ഒരു മൺ കലം അടുപ്പിൽ വച്ച് കറിയുണ്ടാക്കാൻ തരത്തിൽ എണ്ണയും കടുകും ഉള്ളിയും എല്ലാം നന്നായി വയറ്റിയെടുക്കുക. ശേഷം ഇതിലേക്ക് നമ്മൾ നേരത്തെ അരച്ചെടുത്ത മിക്സ് ചേർക്കുകയും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കുകയും ചെയ്യുക.

Variety Fish Curry Recipe News Malyalam
Variety Fish Curry Recipe News Malyalam


ശേഷം നാം തയ്യാറാക്കി വെച്ച മത്സ്യ കഷ്ണങ്ങളും മാങ്ങാ കഷ്ണങ്ങളും ഇതിലേക്ക് ഇടുകയും അവ ഉടയാത്ത രീതിയിൽ ഇളക്കുകയും ചെയ്യുക. മാങ്ങാ കഷ്ണങ്ങൾ ഉടയാതിരിക്കാൻ വലിയ സൈസിൽ അവ മുറിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ കറി തിളക്കുന്നതു വരെ ചെറിയ രീതിയിൽ ഇളക്കുകയാണെങ്കിൽ 10 മിനിറ്റുകൾ ശേഷം നല്ല ഉഗ്രൻ രുചിയിലുള്ള മാങ്ങ മീൻകറി ഊണിനൊപ്പം കഴിക്കാവുന്നതാണ്. പലർക്കും ഇതിനെക്കുറിച്ച് അറിയാമെങ്കിലും ഈ ഒരു രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ തീർച്ചയായും വ്യത്യസ്തമായ ഒരു രുചിയായിരിക്കും നിങ്ങൾക്ക് ലഭിക്കുക.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips