ഒരുതവണ പാലപ്പം ഇങ്ങനെ ഉണ്ടാക്കിനോക്കു; പിന്നെ നിങ്ങൾ എപ്പോഴും ഇത്പോലെ ഉണ്ടാക്കൂ … | Variety Palappam Recipe News Malayalam
Variety Palappam Recipe News Malayalam : പാലപ്പം എല്ലാവർക്കും ഇഷ്ടമാണ്. സോഫ്റ്റ് ആയ പാലപ്പം ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. പലവിധത്തിൽ പാലപ്പം ഉണ്ടാക്കാൻ കഴിയും. അവയിൽ എല്ലാം വെച്ച് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതും നല്ല സോഫ്റ്റ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതുമായ ഒരു റെസിപ്പിയാണ് ഇത്. ഒരു തവണ നിങ്ങൾ ഈ രീതിയിൽ പാലപ്പം ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെ ഉണ്ടാക്കും.
ആദ്യം ഒന്നര കപ്പ് പച്ചരിയെടുത്ത് വെള്ളത്തിൽ കുതിരാൻ ഇടണം.അഞ്ചുമണിക്കൂറെങ്കിലും പച്ചരി കുതിരാൻ അനുവദിക്കണം. ഇനി അപ്പം പുളിക്കാനായ ഈസ്റ്റ് തയ്യാറാക്കണം. ഇതിനായി ഒരു ബൗളിൽ അല്പം ഈസ്റ്റ്ഏ റ്റെടുക്കുക ഇനി അതിലേക്ക് അല്പം പഞ്ചസാര ഇടുക. ശേഷം ഈസ്റ്റ് മുങ്ങിക്കിടക്കാൻ പാകത്തിന് ഇളം ചൂടുവെള്ളം ഒഴിക്കുക. 6 മിനിറ്റ് മാറ്റിവയ്ക്കുക. തേങ്ങാപ്പാലിൽ ആണ് അരി അരച്ചെടുക്കേണ്ടത് ഇതിനായി അളന്നെടുത്ത അതേ കപ്പിന് ഒന്നേകാൽ കപ്പ് തേങ്ങ ചിരകിയത് എടുക്കുക.
പാല് പിഴിയാൻ എടുക്കുന്ന തേങ്ങ ഒരു പച്ച തേങ്ങ ആയിരിക്കാൻ ശ്രദ്ധിക്കണം. ഉണങ്ങിയ തേങ്ങയെടുത്താൽ വളരെ കുറച്ചു മാത്രമേ പാൽ കിട്ടുകയുള്ളൂ. മിക്സിയുടെ ജാറിലിട്ട് ഒന്നര കപ്പ് വെള്ളം ഒഴിച്ച് 30 സെക്കൻഡ് അടിച്ചെടുക്കുക. ഇനി പാൽ പിഴിഞ്ഞ് അരച്ചെടുക്കുക. ശേഷം അരി അരയ്ക്കാനായി മിക്സിയുടെ ജാറിലേക്ക് ഇട്ട് പാകത്തിന് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്ത് അരി അരച്ചെടുക്കുക.അരി അരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട അരയ്ക്കുന്നതിലേക്ക് അരക്കപ്പ് തേങ്ങ കുറച്ച് ചോറ് ഈസ്റ്റ് എന്നിവ ചേർത്ത് വേണം അരയ്ക്കാൻ.
കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit: Sheeba’s Recipes