Variety Tea Recipe : ഒരു കിടിലൻ ചായയും നാലുമണി പലഹാരവും എളുപ്പത്തിൽ തയ്യാറാക്കാം. എല്ലാദിവസവും വൈകുന്നേരം കടുപ്പമുള്ള ഒരു ചായ വേണമെന്ന് നിർബന്ധമുള്ളവർ ആയിരിക്കും മിക്ക ആളുകളും.അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള പരീക്ഷണങ്ങൾ ഒന്നും ചായയിൽ ആരും ചെയ്തു നോക്കാറില്ല.
വളരെയധികം രുചിയിൽ നിരവധി ആരോഗ്യഗുണങ്ങളോടു കൂടി കുടിക്കാവുന്ന ഒരു ചായയുടെ റെസിപ്പിയും അതോടൊപ്പം കഴിക്കാവുന്ന ഒരു നാലുമണി പലഹാരവും പരിചയപ്പെടാം. ഈയൊരു രീതിയിൽ ചായ തയ്യാറാക്കാനായി ആദ്യം തന്നെ ചായക്ക് ആവശ്യമുള്ള വെള്ളം ഒരു പാത്രത്തിൽ തിളപ്പിക്കാനായി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തു കൊടുക്കാവുന്നതാണ്. വെള്ളം നല്ലതുപോലെ വെട്ടി തിളച്ച് വരുമ്പോൾ അതിലേക്ക് നാലോ അഞ്ചോ ഗ്രാമ്പു, 4 ഏലക്കായ, ഇഞ്ചി ചതച്ചത് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തശേഷം കടുപ്പത്തിന് ആവശ്യമായ തേയിലപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്.
ഇത് നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ മിക്‌സായി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്ത് ചായ അരിച്ചെടുക്കാവുന്നതാണ്. ശേഷം ഇത് രണ്ടോ മൂന്നോ തവണ ആറ്റി ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുക്കാം. ചായയോടൊപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്നാക്ക് കൂടി അറിഞ്ഞിരിക്കാം.അതിനായി രണ്ടു മുട്ട പുഴുങ്ങിയെടുത്ത് തൊലി കളഞ്ഞു മാറ്റിവയ്ക്കാം.
ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത സവാള, പച്ചമുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, കുറച്ചു ജീരകപ്പൊടി, ഗരം മസാല, ചതച്ച് എടുത്ത മുളക്, മല്ലിപ്പൊടി എന്നിവ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. നേരത്തെ പുഴുങ്ങിവെച്ച മുട്ട ഗ്രേറ്റ് ചെയ്തത് കൂടി ഇതിലേക്ക് ചേർത്ത് ശേഷം ചെറിയ ഉരുളകളാക്കി മാറ്റിവക്കുക. ഇത് എണ്ണയിലിട്ട് വറുത്ത് ചൂടോടു കൂടി സെർവ് ചെയ്യാവുന്നതാണ്. റെസിപ്പികൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Malappuram Thatha Vlogs by Ayishu