ദിവസവും എല്ലാ വഴിവക്കിലും കാണുന്ന വട്ടയില അറിഞ്ഞിരിക്കാം…!!

കേരളത്തിലെ വനങ്ങളിലും ഗ്രാമപ്രദേശത്തെ തൊടികളിലും വ്യാപകമായി കാണപ്പെടുന്ന ഒരു വൃക്ഷ ഇനമാണു വട്ട. ആവണക്ക് ഉൾപ്പെടുന്ന കാസ്റ്റർ അഥവാ യൂഫോർബിയേസീ കുടുംബത്തിലാണ് ഇവ ഉൾപ്പെടുന്നത്. 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു. വട്ടമരം,പൊടുണ്ണി, പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നെല്ലാം കൂടി അറിയപ്പെടുന്നു.

സംസ്കൃതത്തിൽ ചണ്ഡാല എന്നു പേരുള്ള വട്ടയുടെ ശാസ്ത്രീയനാമം മാക്കരങ്ങ പെൽറ്റാറ്റ എന്നാണു. ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ പത്രക്കടലാസു പ്രചാരത്തിലാവും മുമ്പേയുള്ള കാലത്തു പലവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് ഉപ്പ്, ശർക്കര, മാംസം തുടങ്ങിയവ പൊതിഞ്ഞുകൊടുക്കാൻമിക്കവാറും വൃത്തസമാനമായ, സാമാന്യം വലിപ്പമുള്ള വട്ടയില ഉപയോഗിച്ചിരുന്നു.

ഉപ്പില എന്നുപേരുവരാൻ ഇതൊരു കാരണമാണു്. വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് അടയുണ്ടാക്കുന്നതിന് ഈ ഇലയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ വാഴയില ഉപയോഗിക്കുന്നതിനു സമാനമായി ആന്ധ്രയിലും കർണ്ണാടകത്തിലും മറ്റും ഗ്രാമപ്രദേശങ്ങളിൽ ഉണങ്ങിയ വട്ടയില ഭക്ഷണം വിളമ്പാൻ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ടു്. ചെറിയ മുറിവുകൾക്ക് ഇതിൻറെ കറ പുരട്ടിയാൽ മുറിവുണങ്ങും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Tips 4 U

Comments are closed.