വായനാറ്റം സിമ്പിൾ ആയി മാറികിട്ടും…

വായിൽ നിന്ന് മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിലുള്ള ദുർഗന്ധം വമിക്കുന്ന അവസ്ഥയാണിത്. വൈദ്യശാസ്ത്രപരമായി ഇതിനെ ഹലിറ്റോസിസ് (halitosis) എന്നു പറയുന്നു. ഫെറ്റർ ഒറിസ്, ഓറൽ മാൽഓഡർ, ഫെറ്റർ എക്സ് ഓറെ തുടങ്ങിയ പേരുകളുമുണ്ടിതിന്. ചെറുനാരങ്ങിലെ വൈറ്റമിന്‍ സിയാണ് വായനാറ്റമകറ്റാന്‍ സഹായിക്കുന്നത്. വായിലെ ബാക്ടീരിയകള കൊന്നൊടുക്കാന്‍ ഇവയ്ക്കു കഴിയും.

വായ്‌നാറ്റത്തിന് സ്വാഭാവിക പ്രതിവിധികളുമുണ്ട്. ഇതിലൊന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ പല വിധത്തിലും വായ്‌നാറ്റത്തിന് പ്രതിവിധിയായി ഉപയോഗിയ്ക്കാം. ഒരു കപ്പു ചൂടുവെള്ളത്തില്‍ 1 ടേബിള്‍സ്പൂണ്‍ നാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക. ഇതില്‍ കാല്‍ ടീസ്പൂണ്‍ ഉപ്പു ചേര്‍ത്തിളക്കുക. ഇത് വായിലൊഴിയ്ച്ച് ഇടയ്ക്കിടെയോ രാവിലെയോ വൈകീട്ടോ വായ വൃത്തിയ്ക്കാംഉപ്പും നല്ലൊരു അണുനാശിനിയാണ്.

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സിയും ഇതിനു സഹായിക്കും. ഇവ രണ്ടും ചേരുമ്പോള്‍ പ്രയോജനം ഇരട്ടിയാകും. ഇത് പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ദിവസവും ചെയ്യാന്‍ പറ്റില്ലെങ്കിലും ആഴ്ചയില്‍ രണ്ടുമൂന്നുതവണയെങ്കിലും ഇതു ചെയ്യുന്നതു ഗുണം നല്‍കും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.