ഇത് കുടിച്ച ഉടൻതന്ന വയറു ശുദ്ധിയാകും, നല്ല ശോധന ഉണ്ടാകാൻ…

നാം കഴിയ്ക്കുന്ന പല ഭക്ഷണ വസ്തുക്കളും സ്വാദിനേക്കാളുപരി ആരോഗ്യ പരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പലപ്പോഴും നാം സ്വാദിന്റെ പേരില്‍, അല്ലെങ്കില്‍ ഏതെങ്കിലും രുചിയുടെ പേരിലാകും, ഇവ കഴിയ്ക്കുക. അതായത് ആരോഗ്യപരമായ ഗുണങ്ങള്‍ അറിയാതെ. നിങ്ങള്‍ക്കറിയാമോ, ഭക്ഷണ ശേഷം ഒരു കഷ്ണം ശര്‍ക്കര കഴിയ്ക്കുന്ന ശീലം പണ്ടത്തെ തലമുറയ്ക്കുണ്ടായിരുന്നു. മഞ്ഞു കാലത്തും ഇതൊരു ശീലമായിരുന്നു, അവര്‍ക്ക്.

ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഗുണങ്ങള്‍ ഈ ശീലത്തിന് പുറകിലുണ്ട്. മധുരത്തിനപ്പുറം ആരോഗ്യത്തിന് ഏറെ ഗുണകരമായ പല ഘടകങ്ങളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ശര്‍ക്കര ലേശം, അധികമൊന്നും വേണ്ട, അര കഷ്ണം, പ്രത്യേകിച്ചും ഭക്ഷണ ശേഷം കഴിയ്ക്കുന്നത് നമുക്കറിയാത്ത പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്ന ഒന്നാണ്.

ഭക്ഷണ ശേഷം ശര്‍ക്കര കഴിയ്ക്കുന്നത് ദഹന രസങ്ങള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും. ദഹനം എളുപ്പമാകാന്‍ ഏറെ നല്ലതാണിത്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമം. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ശര്‍ക്കര ഏറെ നല്ലതു തന്നെയാണ്. വയറിനെ തണുപ്പിയ്ക്കാന്‍ ഏറെ നല്ലതാണ് ശര്‍ക്കര. ഇതു കൊണ്ടാണ് വേനല്‍ക്കാലത്ത് ഐസ് വെള്ളത്തില്‍ ഒരു കഷ്ണം ശര്‍ക്കര ഇട്ടു കുടിയ്ക്കുന്നതു നല്ലതാണെന്നു പറയുന്നത്. ഇത് വയറിനേയും ശരീരത്തേയും ഒരുപോലെ തണുപ്പിയ്ക്കുന്ന ഒന്നാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.