വായ്‌നാറ്റം മാറ്റാൻ ഇത്ര എളുപ്പമായിരുന്നോ.. ഒരു തക്കാളി മതി

ആൺ പെൺ ഭേദമന്യേ വിവിധ പ്രായക്കാരെല്ലാം നേരിടുന്ന ഒരു പ്രശ്നമാണ് ഈ വായ്നാറ്റം. വായിൽ നിന്ന് മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിലുള്ള ദുർഗന്ധം വമിക്കുന്ന അവസ്ഥയാണിത്. തങ്ങൾക്ക് വായ്നാറ്റം ഇല്ലെങ്കിൽ കൂടി അതെ കുറിച്ച് അമിതമായ ഉത്കണ്ഠ വച്ചുപുലർത്തുന്നവരാണ് ചിലർ. എന്നാൽ, മറ്റു ചിലർക്കാവട്ടെ വായ്നാറ്റം ഉണ്ടെങ്കിലും അതേക്കുറിച്ച് അറിവുണ്ടായിരിക്കില്ല.

രാവില എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ തന്നെ വായ്‌നാറ്റം അനുഭവപ്പെടാം. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ ബാക്ടീരിയകള്‍ വരെ വായ്‌നാറ്റത്തിന്റെ കാരണക്കാരാവാം. ശ്വാസകോശം, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങളും വായ്‌നാറ്റത്തിന് കാരണമാകും. ഗ്യാസ്, ദഹനക്കുറവ് എന്നിവയും വായ്‌നാറ്റം വരാനുള്ള കാരണങ്ങളാണ്.

ദിവസവും രണ്ടു നേരം വൃത്തിയായി പല്ല് തേക്കുകയും നാവ് വാദിക്കുകയും ചെയ്യുന്നത് വായ്‌നാറ്റത്തെ പടിക്ക് പുറത്ത് നിർത്താൻ ഒരു പരിധി വരെ സഹായിക്കും. വായ്‌നാറ്റം ഉള്ളവർ വായ ഉണങ്ങിപ്പോകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. കൂടാതെ വായ്നാറ്റം അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന വീട്ടുവൈദ്യങ്ങൾ എന്തൊക്കെയാണ് വീഡിയോയിലൂടെ മനസിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali HealthKairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.