എവിടെ കണ്ടാലും പറിച്ചു കളയുന്ന ഈ ചെടി വഴിയരികിലെ നിധിയാണ്

എവിടെ കണ്ടാലും നാം പറിച്ചു കളയുന്ന ഒരു കളയാണ് അപ്പ അഥവാ നായ്തുളസി. നമുക്കു ചുറ്റും കാണുന്ന പല സസ്സ്യങ്ങളുടെയും ഔഷധഗുണങ്ങൾ നാം തിരിച്ചറിയുന്നില്ല. പുല്ലും കളയും പിഴെത്തെറിയുന്നതിനിടയിൽ ഇവയും പിഴുതുമാറ്റപെടുന്നു. അപ്പയുടെ നീര് വാതരോഗശമനത്തിനുള്ള എണ്ണ കാച്ചാൻ ഉപയോഗിക്കുന്നു. ഇല പിഴിഞ്ഞെടുത്ത ചാറ് മുറിവുണക്കാനും ഉപയോഗിക്കുന്നു.

മുൻപ് കാലത്തു സാംക്രമികരോഗങ്ങൾ പിടിപെട്ട വീടുകളിൽ അണുവിമുക്തമാക്കുവാൻ അപ്പ, വെള്ളത്തിൽ ചതച്ചിട്ട്നിലം തുടക്കാറുണ്ടായിരുന്നത്രെ. ഇലയിലും പൂവിലും ഫിനോൾ അടങ്ങിയിട്ടുള്ളതിനാൽ ഇതില്നിന്നെടുക്കുന്ന തൈലം ഫിനോളിനു പകരം ഉപയോഗിക്കാവുന്നതാണ്. നമുക്കിതിന്റെ അണുനാശകശക്തി മുൻപു അറിയാമായിരുന്നു എന്ന്‌ സാരം. പ്രാദേശികമായി നായ്‌തുളസി, മുറിപ്പച്ച, കാട്ടപ്പ ഇങ്ങനെ പലപേരുകളിലും അറിയപ്പെടുന്നു.

അപ്പയുടെ നീരുപുരട്ടിയാൽ മുറിവുകളും വൃണങ്ങളും വേഗത്തിൽ ഉണങ്ങുന്നതാണ്. മൂത്രാശയക്കല്ലുകൾക്കും പിത്താശയക്കല്ലുകൾക്കും പാലിൽ ചേർത്തുകഴിച്ചാൽ വളരെ ഗുണംചെയ്യും. ഗുദഭ്രംശത്തിനും അരച്ചുതേക്കുന്നത് ഉള്ളിലേക്കിവലിഞ്ഞു പോകാൻ സഹായിക്കുമെന്ന് കേട്ടിട്ടുണ്ട്. ചെറിയകായ്കളും പൂവുകളും ഉള്ള ഈ ചെടിയും സംരക്ഷിക്കപ്പെടേണ്ടത് തന്നെ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.