ശരീരവേദനയാണോ പ്രശ്നം…? ഇനി പേടിക്കണ്ട, ഇതൊന്ന് ട്രൈ ചെയ്തു നോക്കു…

ഏറ്റവും അസഹനീയമായ വേദന ഏതാണ്? പ്രസവിച്ച സ്ത്രീകള്‍ പറയും പ്രസവവേദനയാണെന്ന്. പല്ലുവേദനയനുഭവിക്കുന്നവന് അതാണ് വലിയ വേദന. തല വെട്ടിപ്പൊളിക്കുന്നതുപോലെയുള്ള മൈഗ്രേന്‍ തലവേദന വരുന്ന ഉദ്യോഗസ്ഥയ്ക്ക് അതുകഴിഞ്ഞേ ഉള്ളൂ മറ്റെല്ലാ പ്രശ്‌നങ്ങളും. ഓരോരുത്തര്‍ക്കും അവരനുഭവിക്കുന്ന വേദന കഠിനം തന്നെ.

നമ്മുടെ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരില്‍ അമ്പതു ശതമാനത്തിലേറെയാളുകളും വിവിധതരത്തിലുള്ള ശാരീരികവേദനകള്‍ക്ക് പരിഹാരം തേടിയെത്തുന്നവരാണ്. ഇവരില്‍ത്തന്നെ പത്തു ശതമാനത്തിലേറെയാളുകള്‍ക്കും മാറാത്ത സന്ധിവേദനകളും പേശിവേദനകളുമാണ് പ്രശ്‌നം. എന്നാല്‍ വേദനയെ എപ്പോഴും ശത്രുവായി കരുതാന്‍ കഴിയില്ല.

മാരകമായേക്കാവുന്ന പല അസുഖങ്ങളെക്കുറിച്ചും നമുക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് വേദന എന്ന തീവ്രാനുഭവത്തിലൂടെയാണ്. യഥാസമയം വൈദ്യസഹായംതേടി ആവശ്യമായ ചികിത്സ സ്വീകരിക്കാന്‍ സഹായിക്കുന്ന സുഹൃത്തുകൂടിയാണ് വേദന.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. NiSha Home Tips.

Comments are closed.