ചടുലമായ നൃത്തച്ചുവടുകളുമായി വേദക്കുട്ടി വീണ്ടും സോഷ്യൽ മീഡിയയിൽ, വീഡിയോ പങ്കുവെച്ച് സരിത ജയസൂര്യ

സമാനതകളില്ലാത്ത അഭിനയത്തിലൂടെയാണ് നടൻ ജയസൂര്യ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. അന്നും ഇന്നും ജയസൂര്യ പ്രേക്ഷകർക്ക് അവരുടെ ഇഷ്ടതാരങ്ങളുടെ ലിസ്റ്റിൽ തന്നെയാണ്. വെള്ളം എന്ന ചിത്രത്തിലെ മികവാർന്ന അഭിനയത്തിന് ഇപ്പോൾ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരിക്കുകയാണ് താരം. സണ്ണി എന്ന രഞ്ജിത്ത് ശങ്കർ ചിത്രത്തിലും വേറിട്ട ഒരു കഥാപാത്രമായാണ് ജയസൂര്യ എത്തിയിരിക്കുന്നത്.

സിംഗിൾ ക്യാരക്ടർ മൂവി എന്ന വെല്ലുവിളിയാണ് താരം സണ്ണിയിലൂടെ ഏറ്റെടുത്തത്. ഭാര്യ സരിത ജയസൂര്യയും മകൾ വേദയുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്. സ്വന്തം ഫാഷൻ സങ്കലപങ്ങളെ ബിസിനസായി മാറ്റിയെടുത്ത സരിത ജയസൂര്യക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ആരാധകരുമുണ്ട്. മകൾ വേദയാകട്ടെ പ്രേക്ഷകർക്ക് അവരുടെ വേദക്കുട്ടിയാണ്.

വേദയുടെ ഡാൻസും ചിരിയും കളിയുമെല്ലാം ഉൾപ്പെടുന്ന കൊച്ചുവീഡിയോകൾ ജയസൂര്യയും സരിതയും മിക്കപ്പോഴും ഇൻസ്റാഗ്രാമിലൂടെയും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സരിത ജയസൂര്യ പങ്കുവെച്ചിരിക്കുന്ന വേദയുടെ ഒരു ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മനോഹരമായ നൃത്തചുവടുകളുമായാണ് ഇത്തവണ വേദ എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

അച്ഛനൊപ്പം ഡാൻസ് കളിക്കുന്ന വേദയുടെ വിഡിയോയും മുൻപ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. യാദ് പിയ കീ ആനെ ലേഖി, ഇഷ്‌ക് ധാ ഐസാ പായാ ജാൽ തുടങ്ങിയ ഗാനങ്ങൾക്കെല്ലാം വേദ ചുവടുവെച്ചിരുന്നു. നടി ശ്വേതാ മേനോൻ ഉൾപ്പെടെ നൽകിയ വ്യത്യസ്തമായ കമന്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അച്ഛനൊപ്പം ഗെയിം കളിക്കുന്ന വേദയുടെ വിഡിയോകളും മുന്നേ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഇപ്പോൾ സരിത ജയസൂര്യ പോസ്റ്റ് ചെയ്തിരിക്കുന്ന വേദയുടെ ഡാൻസ് വീഡിയോയ്ക്ക് താഴെ ഒട്ടേറെ കമ്മന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.