വെള്ളപോക്കിനെ ഇല്ലാതാക്കാനും വരാതിരിക്കാനും കിടിലൻ ഔഷധങ്ങൾ….

സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പുറത്തുപറയാന്‍ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ. സ്ത്രീകള്‍ പ്രത്യേകിച്ചു വിവാഹിതരായവരുടെ പ്രധാന പരാതിയാണ് യോനിമാര്‍ഗത്തിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ സ്രാവമുണ്ടാകുന്നു എന്നത്.

നാട്ടിന്‍പുറങ്ങളില്‍ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു. യോനീമുഖം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം ഈ ഭാഗങ്ങളിലൊക്കെ ഈര്‍പ്പമുള്ളതാക്കി വെക്കുവാനായി ഈ ഭാഗങ്ങളിലെ ഗ്രന്ഥികളില്‍നിന്നും എല്ലായ്‌പ്പോഴും അല്പമാത്രയില്‍ മുട്ടയുടെ വെള്ളപോലെ ഒരുതരം സ്രവം ഉണ്ടായിക്കൊണ്ടിരിക്കുന്നു.

സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടായിരിക്കുന്നതല്ല. സാധാരണയായി ഇത്തരം സ്രാവങ്ങള്‍ ഉള്ളതായി സ്ത്രീകള്‍ക്ക് അനുഭവപ്പെടാറില്ല. എന്നാല്‍ ഗര്‍ഭാശയത്തിലുണ്ടാകുന്ന പലതരം രോഗങ്ങള്‍, രോഗാണുബാധ, ഇവമൂലം ഈ സ്രവത്തിന് പ്രത്യേകതരം നിറവും ഗന്ധവും അനുഭവപ്പെടുന്നു. കൂടാതെ ക്രമത്തിലധികമായി സ്രവം പുറത്തുവരികയും ചെയ്യുന്നു.

ഇത്തരം അവസ്ഥ പലരിലും പല രീതിയില്‍ ആയതിനാല്‍ രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ ശരീരക്ഷീണം, നടുവേദന, കൈകാല്‍ നീറ്റല്‍, വയറെരിച്ചില്‍, തലകറക്കം, ചിലര്‍ക്ക് സന്ധികള്‍ തോറും നീരും വേദനയും അനുഭവപ്പെടുന്നു. ഈ അവസ്ഥകളില്‍ യോനീസ്രാവം അധികമായി പോവുകയും അതിന് പാലിന്റെ നിറം കാണുകയും ചെയ്യുന്നു. ചിലരില്‍ അധികമളവില്‍ കൂടെക്കൂടെ പോയ്‌ക്കൊണ്ടിരിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. MS easy tips

Comments are closed.