വെള്ളീച്ചകളെ കൃഷിയിടങ്ങളിൽ നിന്നും തുരത്താൻ ഇത് മാത്രം മതി…

വീട്ടു കൃഷി ചെയ്യുന്നവർ നേരിടുന്ന പ്രശ്നമാണല്ലോ വെള്ളീച്ച ശല്യം. അതെങ്ങനെ എന്നന്നേക്കുമായി ഒഴിവാക്കാം എന്നുള്ളതാണ് ഇന്നത്തെ വിഡിയോയിൽ ഉള്ളത്. എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. വെള്ളിച്ച പച്ചക്കറി ചെടികളെ അക്ക്രമിക്കുന്ന പ്രധാനപ്പെട്ട ഒരു കീടമാണ്.ഇവ ചെടികളുടെ ഇലകൾ ,തണ്ടുകൾ,പൂവുകൾ,കായ്‌കൾ എന്നിവയിൽ നിന്നും നീരുറ്റി കുടിക്കുന്നു. വെള്ളിച്ചയുടെ ആക്ക്രമണം ഉണ്ടായാൽ ഉടൻ തന്നെ ചെടികളുടെ ഇലകൾ വാടുകയും ക്രമേണ ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു.പുകയില കഷായം,വേപ്പെണ്ണ എമൽഷൻ എന്നിവ ഇടവിട്ട് ഇടവിട്ട് സ്പ്രേ ചെയ്താൽ ഈ കീടത്തെ ഒരു പരിധി വരെ നിയന്ത്രിക്കാം

വേപ്പെണ്ണ എമൽഷൻ ഒരു പ്രധാനപ്പെട്ട ജൈവ കീട നാശിനിയാണ്.ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ നിർമ്മിക്കുന്ന കീടനാശിനിയാണ് .വേപ്പെണ്ണ എമൽഷൻ ചെടികളിൽ ഉപയോഗിക്കുന്നതുമൂലം ചെടികൾക്കോ പരിസ്ഥിതിക്കോ യാതൊരു വിധത്തിലും കേടുപാടുകൾ ഉണ്ടാക്കുന്നില്ല. ഇതാണ്‌ രാസകീടനാശിനികളിൽ നിന്നും ജൈവകീടനാശിനികൾക്കുള്ള പ്രധാന മേന്മ. ജൈവകീടനാശിനികൾ പ്രധാനമായും വേപ്പ്, തുളസി, പുകയില, മണ്ണെണ്ണ, കാന്താരിമുളക് തുടങ്ങിയവയിൽ മറ്റ് ജൈവവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്നു.

ജൈവ കൃഷികളിൽ ഒഴിച്ച് കൂട്ടനാവാത്ത ജൈവ കീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ.ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ് വേപ്പെണ്ണ എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ്‌ വേപ്പെണ്ണ എമൽഷൻ നിർമിക്കുന്നത്.ഒരു ലിറ്റർ വേപ്പെണ്ണ ഉണ്ടാക്കാൻ ഏകദേശം 65 ഗ്രാം ബാർ സോപ്പ് ആണ് വേണ്ടി വരുക.അര ലിറ്റർ ചൂട് വെള്ളത്തിൽ 65 ഗ്രാം സോപ്പ് ലയിപ്പിച്ചെടുക്കുക.ഇതിലേക്ക് വേപ്പെണ്ണ ചേർത്ത് നല്ലപോലെ ഇളക്കുക.ഈ ലായനി വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.വേപ്പെണ്ണ എമൽഷൻ അധിക നാൾ ഇരിക്കില്ല.ആയതിനാൽ ആവിശ്യത്തിന് അനുസരിച്ച് കുറച്ചു നിർമിക്കുന്നതാണ് അഭികാമ്യം.

കീടനിയന്ത്രണത്തിനുപയോഗിക്കുന്ന ഒരു ജൈവ കീടനാശിനിയാണ്‌ .ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ നിർമ്മിക്കുന്ന കീടനാശിനികളാണ്‌ ജൈവകീടനാശിനികൾ. പുകയിലയും,സോപ്പും ഉപയോഗിച്ചാണ്‌ പുകയിലക്കഷായം നിർമിക്കുന്നത്‌. പുകയിലക്കഷായം ഉപയോഗിച്ച് ഇലപ്പേൻ,തണ്ടുതുരപ്പൻ,ഏഫിഡുകൾ, മുഞ്ഞ, മിലി മൂട്ട,പുഴു തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാം.തണ്ടുതുരപ്പൻ പുഴുക്കളെ തുരത്താൻ പുകയിലക്കഷായം വ്യാപകമായി ഉപയോഗിക്കുന്നു.

ഒരു കിലോഗ്രാം പുകയില (തണ്ടും ഇലയും)കൊത്തിയരിഞ്ഞ് 15 ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർത്ത് വെയ്ക്കണം. ഇത് അരിച്ചെടുത്ത് 100 ഗ്രാം ബാർ സോപ്പ് ചീകിയിട്ട് ലയിപ്പിച്ചെടുത്താണ് പുകയില കഷായം നിർമ്മിക്കുന്നത്. വീര്യം കൂടിയ പുകയിലകഷായമുണ്ടാക്കാൻ പുകയില അരിഞ്ഞിട്ട ലായനി അരമണിക്കൂർ തിളപ്പിച്ചാൽ മതിയാകും പുകയിലയുടെ സത്ത് ചെടികളിൽ നന്നായി ഒട്ടിപ്പിടിയ്ക്കാൻ വേണ്ടിയാണ് ബാർ സോപ്പ് ഉപയോഗിക്കുന്നത്. പച്ചക്കറികളിൽ ഉപയോഗിക്കുമ്പോൾ സോപ്പിന്റെ അളവ് ഇരട്ടിയാക്കുന്നത് എളുപ്പം ചെടിയിൽ പറ്റിയിരിക്കാൻ സഹായിക്കും.

ഒരു കിലോഗ്രാം പുകയില 15 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുമ്പോൾ കീടബാധയുടെ തീവ്രതയനുസരിച്ച് 2-3 ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം. നല്ല വെയിലുള്ളപ്പോഴാണ് പുകയില കഷായവും സത്തും ചെടികളിൽ തളിയ്ക്കേണ്ടത്. നിക്കോട്ടിന്റെ വിഷവീര്യം നന്നായി പ്രകടമാവാൻ വെയിൽ ആവശ്യമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. PRS Kitchen

Comments are closed.