വെളുത്തുള്ളി ഇട്ട്‌ തിളപ്പിച്ച വെള്ളം വെറുംവയറ്റിൽ കുടിച്ചാൽ…

ആരോഗ്യത്തിന് നമ്മെ സഹായിക്കുന്ന ശീലങ്ങള്‍ പലതാണ്. ആരോഗ്യത്തിനും അസുഖങ്ങള്‍ വരാതിരിയ്ക്കാനുമെല്ലാം ഇത്തരം പല ശീലങ്ങളുമുണ്ട്. പ്രത്യേകിച്ചു രാവിലെയും രാത്രിയിലും ചെയ്യുന്ന പ്രധാനപ്പെട്ട ചില ശീലങ്ങള്‍. ആരോഗ്യം നല്‍കുന്ന അടുക്കളക്കൂട്ടുകള്‍ പലതാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുളളി. സ്വാദിനും മണത്തിനുമാണ് പലപ്പോഴും പലരും ഇത് ഉപയോഗിയ്ക്കുന്നതെങ്കിലും ഈ ചെറിയ ഭക്ഷണ ചേരുവയ്ക്കുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്.

വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് ഇതിനു പ്രധാനപ്പെട്ട ഗുണങ്ങള്‍ നല്‍കുന്നത്. ഇത് നല്ലൊരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നതാണ് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്. ശരീരത്തിന് പ്രതിരോധത്തിനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഉത്തമവുമാണ്. വെളുത്തുള്ളി പല രീതിയിലും കഴിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്ത്, ചുട്ട്, തേനില്‍ കലര്‍ത്തി ഇങ്ങനെ പോകുന്നു ഇത്. മറ്റൊരു പ്രധാനപ്പെട്ട വഴിയാണ് രാത്രി കിടക്കാന്‍ നേരം ഇളംചൂടുപാലില്‍ രണ്ടല്ലി വെളുത്തുള്ളി ചതച്ചിട്ടു കുടിയ്ക്കുന്നത്. ഇതു നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. വെളുത്തുള്ളിയ്‌ക്കൊപ്പം പാലിന്റ ഗുണം കൂടിയാകുമ്ബോള്‍ പ്രയോജനം ഏറെയാണെന്നു വേണം, പറയാന്‍.

ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കി ഹൃദയാരോഗ്യം നല്‍കാനുള്ള ഏറ്റവും മികച്ചൊരു വഴിയാണ് രാത്രി കിടക്കാന്‍ നേരം പാലിലുള്ള ഈ വെളുത്തുളളി പ്രയോഗം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ നീക്കാന്‍ വെളുത്തുളളിയ്ക്കു സാധിയ്ക്കും. ഇതു വഴി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തുകയും ചെയ്യും. ഹൃദയത്തിലേയ്ക്കുള്ള ബ്ലോക്ക് നീക്കുവാനും ഹൃദയാഘതമടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലൊരു വഴിയാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Brighter Indian

Comments are closed.