വെണ്ടയ്ക്ക മസാല കറി ഇങ്ങനെ ഉണ്ടാക്കിയാൽ 😋😋 എല്ലാവരും വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിക്കും ഈ കറി 😋👌

വെണ്ടയ്ക്ക മസാല ഇങ്ങനെ ഉണ്ടാക്കിയാൽ ചോറിനും ചപ്പാത്തിക്കും വേറെ ഒരു കറിയും വേണ്ട. എളുപ്പത്തിൽ ഒരു വെണ്ടയ്ക്ക മസാല കറി 😋😋 എല്ലാവരും വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിക്കും ഈ കറി 😋👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • വെണ്ടയ്ക്ക – 200 ഗ്രാം
  • സവാള – 1 എണ്ണം (വലുത് )
  • തക്കാളി – 1 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് – 2 ടേബിൾസ്പൂൺ
  • ഓയിൽ – 4 ടേബിൾസ്പൂൺ
  • മഞ്ഞൾപൊടി – 1/4ടീസ്പൂൺ
  • മുളകുപൊടി – 3/4 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • ജീരകപ്പൊടി – 1 ടീസ്പൂൺ
  • ചാട്ട് മസാല – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാകുന്ന വിധം

ആദ്യം തന്നെ പകുതിയായി മുറിച്ചുവച്ച വെണ്ടയ്ക്ക ഓയിലിൽ ചെറുതായി 2 മിനിറ്റ് വഴറ്റിയെടുക്കണം. ശേഷം ഇത് പാനിൽ നിന്ന് മാറ്റണം. ശേഷം അതേ പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് സവാള, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റണം. പൊടികൾ ചേർക്കാം, ഇതിൽ ചെറുതായി മുറിച്ച തക്കാളി ചേർത്ത് വഴറ്റാം. ഇതിൽ വഴറ്റിയ വെണ്ടയ്ക്ക ചേർക്കാം. ആവശ്യത്തിന്ഉപ്പും ചേർക്കാം ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കണം.

2 മിനിറ്റ് കഴിഞ്ഞാൽ കറി റെഡി. ചപ്പാത്തിക്കും, ചോറിനും കൂടെ കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള വെണ്ടയ്ക്ക മസാല കറി തയാർ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus

Comments are closed.