വെണ്ടക്കായ പച്ചക്കു കഴിച്ചിട്ടുള്ളവരും വെച്ച് പിടിപ്പിച്ചിട്ടുള്ളവരും അറിഞിരിക്കാൻ
പച്ചക്കറികൂട്ടത്തിൽ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കയിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്. വെണ്ടയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. ശരീരത്തിന് ആവശ്യമുള്ള ധാതുക്കള്‍ നല്‍കുകയും കൊഴുപ്പിന്റെ അംശത്തെ കുറയ്ക്കുകയും ചെയ്യുന്നു.
വെണ്ടയ്ക്കയില്‍ ഫോളിക് ആസിഡ്/ഫോളേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യത്തിന് വെണ്ടയ്ക്ക നിര്‍ബന്ധമായും ആഹാരക്രമത്തില്‍ ഉണ്ടാകണം. ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഭ്രൂണാവസ്ഥയിൽ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യമാണ്. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകൾ സഹായകമാകും. വെണ്ടയ്ക്കയിലുളള നാരുകൾ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിതമാക്കുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.