ഒൻപത് വർഷത്തെ ആത്മാർത്ഥമായ പ്രണയം..!! മഹാറാണി ടെക്സ്റ്റയിൽസിലെ വൈറൽ സേവ് ദി ഡേറ്റ്… | Viral Save The Date

Viral Save The Date : മഹാറാണി ടെക്സ്റ്റയ്ൽസിലെ സെയിൽസ് ഗേളും സെയിൽസ് മാനും തമ്മിലുള്ള പ്രണയം, പലർക്കും പറഞ്ഞു വരുന്നത് എന്താണെന്ന് പിടികിട്ടിക്കാണും. സേവ് ദി ഡേറ്റ് വീഡിയോകൾ എന്ന് കേൾക്കുമ്പോൾ അയ്യേ എന്ന് പറയുന്ന ആളുകൾ പോലും കുടുംബമായി ഇരുന്ന് കണ്ട സേവ് ദി ഡേറ്റ് വീഡിയോ, അല്ലെങ്കിൽ ആത്മാർത്ഥമായ പ്രണയത്തെ ക്യാമറ കണ്ണുകൾ കൊണ്ട് പുനസൃഷ്ടിച്ചപ്പോൾ, അറിയാതെ അതിൽ മുഴുകി ഇരുന്ന് പോയ സേവ് ദി ഡേറ്റ് വീഡിയോ, അതെ അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ട്രെന്റിങ് സേവ് ദി ഡേറ്റ്.

പലരുടെയും സ്റ്റാറ്റസുകളിലും സ്റ്റോറികളിലും നിറഞ്ഞു നിൽക്കുന്ന വീഡിയോയുടെ സൃഷ്ടാക്കൾ പ്രശസ്ത സേവ് ദി ഡേറ്റ് വിഡിയോ നിർമ്മാതാക്കളായ ആത്രേയ ഫോട്ടോഗ്രാഫിയാണ്. സേവ് ദി ഡേറ്റ് വിഡിയോകളിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താറുള്ള ജിബിൻ ജോയ് ആണ് ഈ വീഡിയോ ആശയത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

എന്നാൽ, പലരും ഈ വീഡിയോയിൽ കാണുന്നത് അവരുടെ യഥാർത്ഥ പ്രണയകഥയാണ് എന്നാണ് ധരിച്ചിരിക്കുന്നത്. പക്ഷെ, അത് തെറ്റിദ്ധാരണ മാത്രമാണ് എന്നതാണ് വാസ്തവം. ആലപ്പുഴ സ്വദേശികളായ സൂരജിന്റെയും കീർത്തനയുടെയും സേവ് ദി ഡേറ്റ് വീഡിയോ ആണ് ടെക്സ്റ്റയിൽസ്‌ പ്രണയത്തിന്റെ ആശയത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

വാസ്തവത്തിൽ ഇരുവരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ 9 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന സൂരജും ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന കീർത്തനയും പ്രണയത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളാണ് കടൽ കടന്നുള്ള ഈ പ്രണയത്തിന്റെ വിത്തുകൾ പാകിയതും വേരുകൾ അടിയുറപ്പിച്ചതും. വസ്ത്രശാലയിലെ പ്രണയം എന്ന ആശയം പണ്ട് അവിടെ നടന്ന സെയിൽസ് ഗേൾ–ബോയ് യഥാർത്ഥ പ്രണയ കഥയാണ്. ആത്രേയ ഫോട്ടോഗ്രാഫിയിലെ ജിബിൻ ജോയ് അതിന് ജീവൻ നൽകി. ഏപ്രിൽ 27-നായിരുന്നു കീർത്തനയുടെയും സൂരജിന്റെയും വിവാഹം.