ഒരുമിച്ചാൽ വിഷമാകുന്ന ഭക്ഷണങ്ങൾ

നമ്മൾ കഴിക്കുന്ന ഭക്ഷണപദാർഥങ്ങളിൽ ചിലത് ഒരുമിച്ചുചേർന്നാൽ അത് വിരുദ്ധാഹാരമായാണ് ഭവിക്കുക. ഭക്ഷണപ്രിയരായ നമ്മൾ മലയാളികൾ ആകട്ടെ കഴിക്കുന്നതിൽ കൂടുതലും ഈ വിരുദ്ധാഹാരങ്ങളാണ്. പിന്നീടത് ആരോഗ്യത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. ഒരിക്കലും ചേരാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. ഇവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

രാത്രിയില്‍ തൈരുകഴിക്കുന്നത് സങ്കിര്‍ണ്ണമാണ്. തൈരിന്‍റെ ദഹനപ്രക്രിയ അസിഡിക്ക് സ്വഭാവമുളളതാണ്. തൈര്, കഫപിത്തങ്ങള്‍ ഉണര്‍ത്തി ചൂടുകൂടുന്നു. രാത്രിയില്‍ ദഹനം പതിയെ ആകുന്ന അവസ്ഥയില്‍ തൈര് നന്നല്ല. രാത്രിയില്‍ തൈരു കഴിച്ചാല്‍ മലബന്ധം ഉണ്ടാകും. ഉച്ചക്ക് കഴിക്കുന്നതാണ് ദഹനത്തിന് എളുപ്പം.

പലരും തേനും നെയ്യും എല്ലാം ഉപയോഗിക്കുന്നവരാണ്. എന്നാൽ ഒരു കാരണവശാലും ഈ രണ്ട് മിശ്രിതവും ഒരുമിച്ച് ചേർക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ബീഫ് ഇഷ്ടമുള്ളവര്‍ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാണ് ബീഫും പാലും ഒരുമിച്ച് കഴിക്കുന്നത്. ഇത് മാത്രമല്ല ശർക്കരയും ബീഫ് കഴിക്കുന്നതിന് ഒപ്പം കഴിക്കാൻ പാടില്ല. ആട്ടിറച്ചി കഴിക്കുമ്പോഴും ഇവയൊന്നും മിക്സ് ചെയ്ത് കഴിക്കാൻ പാടില്ല. പാകപ്പെടുത്തിയതും അല്ലാത്തതുമായ ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കുന്നത് നന്നല്ല. രണ്ടുതരം ദഹനപ്രകിയയാണ് പാചകം ചെയ്തഭക്ഷണത്തിനും അല്ലാത്തവക്കും ഉളളത്. ഒരുമിച്ചാൽ വിഷമാകുന്ന ഭക്ഷണങ്ങൾ മറ്റേതൊക്കെ എന്ന് അറിയാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AV News Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.