ആനന്ദം സിനിമയിലെ നടൻ വിശാഖ് വിവാഹിതനാകുന്നു😍😍

ആനന്ദം എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ വിശാഖ് നായർ വിവാഹിതനാകുന്നു. ജയപ്രിയ നായരാണ് വധു. നടൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ആനന്ദം’ സിനിമയിലൂടെ അഭിനയരംത്തെത്തിയ വിശാഖ് ഒരുപിടി മലയാളചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറി.

‘ജീവിതത്തിലെ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇതാണ് എന്റെ നവവധു ജയപ്രിയ നായർ. ഞങ്ങൾ വിവാഹിരാകുന്നു. എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം.’–ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വിശാഖ് കുറിച്ചു.

വിവാഹിതനാകാൻ പോകുന്ന വിശാഖിന് നിരവധി പേരാണ് ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്. ആനന്ദം കൂടാതെ കുട്ടിമാമ, ചങ്ക്‌സ്, പുത്തൻപണം, ചെമ്പരത്തിപ്പൂ തുടങ്ങി നിരവധി സിനിമകളിൽ വിശാഖ് അഭിനയിച്ചിട്ടുണ്ട്.