ആടിയും പാടിയും വിഷു ആഘോഷിച്ച് താരസുന്ദരികൾ..!! വിഷു വിശേഷങ്ങൾ കാണാം… | Vishu 2022

Vishu 2022 : മലയാളികളുടെ ഏറ്റവും പ്രിയ നടിമാരിൽ ഒരാളായ അനുശ്രി, തൻ്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ തൻ്റെ ആരാധകരോട് പങ്കു വെക്കാറുണ്ട്. തനി നാടൻ പെൺകുട്ടിയായി സിനിമയിലൂടെ കടന്നു വന്ന പെൺക്കുട്ടിയാണ് അനുശ്രീ. തൻ്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും എളിമ നിറഞ്ഞ തൻ്റെ സംഭാക്ഷണ രീതിയും അനുവിൻ്റെ പ്രത്യേകതകളാണ്.

ഒരുപാടു സിനിമകളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അനുവിന് കഴിഞ്ഞിട്ടുണ്ട്. ഡയമണ്ട് നെക്ക്ളസിലെ ആ നിഷ്കളങ്കയായ പെൺകുട്ടിയെ ആരാണ് മറക്കുക അല്ലെ? എന്നും ഗ്രാമീണത തൂകിയിരുന്ന അനുവിൻ്റെ രൂപം ഈയിടെ വളരെ പെട്ടന്നാണ് മോഡേൺ രൂപത്തിലേക്ക് ചെയ്ഞ്ചായത്. വളരെ മോഡേൺ ലുക്കിലുള്ള അനുവിൻ്റെ ഫോട്ടോ ഷൂട്ട് താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും ലോക്ക് ഡോൺ സമയത്ത് സജീവമായിരുന്നു താരം അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവ മനുഷ്യൻ തന്നെയാണ് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ വഴി നൃത്തച്ചുവടുകൾ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നർത്തകി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ വിഷു ആഘോഷങ്ങൾ കാണാം…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി സ്വാസിക വിജയ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധ നേടുന്ന താരമാണ് സ്വാസിക. അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടെലിവിഷൻ ഷോകളുടെ അവതാരകയായും താരം എത്താറുണ്ട്. സമൂഹ മാധ്യമങ്ങളിലും ഫോട്ടോ ഷൂട്ടുകളിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും താരം ശ്രദ്ധ നേടാറുണ്ട്.

വേറിട്ട അഭിനയശൈലി കൊണ്ടും അവതരണമികവ് കൊണ്ടും പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം കണ്ടെത്തിയ സ്വാസികക്ക് സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരുമുണ്ട്. ടെലിവിഷൻ പരമ്പരകളിൽ നായികാവേഷത്തിൽ തിളങ്ങിയ സ്വാസിക സിനിമയിലും തന്റെ മികവ് തെളിയിച്ചു. യൂടൂബ് ചാനലുമായി സജീവമായ സ്വാസിക തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറാണ് പതിവ്. താരത്തിന്റെ വിഷു ആഘോഷങ്ങൾ കാണാം…

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി അശ്വതി ശ്രീകാന്ത്. നടി എന്നതിലുപരി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു അവതാരക കൂടിയാണ് അശ്വതി. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതി പ്രേക്ഷകരുടെ മനം കവരുന്നത്. അവതാരക എന്ന നിലയിൽ വേറിട്ട ശൈലിയാണ് അശ്വതി പിന്തുടരാറുള്ളത്. കോമഡി സൂപ്പർ നൈറ്റ് ഉൾപ്പെടെ ഒട്ടേറെ ഷോകളുടെ അവതാരകയായിരുന്നു അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയാണ് താരം.

അശ്വതി തന്റെ വിശേഷങ്ങളെല്ലാം സ്വന്തം യൂ ടൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. രണ്ടാമതൊരു മകൾ പിറന്നത് ചക്കപ്പഴം ചെയ്യുന്ന സമയത്തായിരുന്നു. ഗർഭിണിയായ സമയത്ത് സീരിയൽ ഉപേക്ഷിക്കാതെ തന്നെ ചെറിയൊരു ഇടവേളയെടുക്കുകയായിരുന്നു താരം. കമല എന്നാണ് കുഞ്ഞിന് പേരിട്ടത്. മൂത്ത മകൾ പത്മക്ക് കൂട്ടായി കമല എത്തിയതിന്റെയൊക്കെയും വിശേഷങ്ങൾ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. താരത്തിന്റെ വിഷു ആഘോഷങ്ങൾ കാണാം…

ലോകത്തെ എവിടെ പോയാലും മലയാളത്തനിമ വിട്ടുകളിക്കില്ലന്ന് ഉറപ്പിച്ചിരിക്കുകയാണ് നടി ദിവ്യ ഉണ്ണിയും കുടുംബവും. തൊണ്ണൂറുകളിൽ സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരങ്ങളിലോരാളായി മാറിയ നടിയായിരുന്നു ദിവ്യ ഉണ്ണി. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട തുടങ്ങി തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന സമയത്താണ് താരം വിവാഹിതയാകുന്നതും അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നതും.

സിനിമാ ലോകത്തുനിന്നും ഇടവേളയെടുത്തപ്പോഴും നൃത്തം ദിവ്യ ഉണ്ണി കൂടെക്കൂട്ടിയിരുന്നു. യുഎസ്സിൽ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണി ഡാന്‍സ് സ്‌കൂളുമായി സജീവമാണ് ഇപ്പോൾ. നൃത്തത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. താരത്തിന്റെ വിഷു ആഘോഷങ്ങൾ കാണാം…