വിവാഹവിശേഷം ആദ്യ ബ്ലോ​ഗിലൂടെ; അറിയാം മിസിസ് ഹിറ്റ്ലർ താരം ആലിസ് ക്രിസ്റ്റിയുടെ കൂടുതൽ വിവരങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായ മാണ് ആലിസ് ക്രിസ്റ്റി ഗോമസ്. നിരവധി സീരിയലുകളിൽ ഇതിനോടകം വലുതും ചെറുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ സി കേരളയിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന സീരിയലിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയിരിക്കുന്നത്. ഫേസ്ബുക്കിലും മറ്റും സജീവമായ താരം ഇതുവരെ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നില്ല.

എന്നാൽ പുതിയ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതോടൊപ്പം തന്നെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിമിഷം കൂടി വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു എങ്കിലും താരം വിവാഹത്തിനെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ഒന്നും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനൽ ആയ ആലീസ് ക്രിസ്റ്റിയിലൂടെ താരം ആദ്യ ബ്ലോഗുമായി എത്തിയിരിക്കുകയാണ്. തൻറെ ആദ്യ ബ്ലോഗിൽ എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത് എന്നും അതിൻറെ ഭാഗമായി ഒരുപാട് ആലോചനകൾ നടന്നിരുന്നു എന്നും ആണ് താരം പറയുന്നത്.

ഏറ്റവുമൊടുവിലായി വിവാഹ വിശേഷങ്ങളിലൂടെ തന്നെ ബ്ലോഗ് ആരംഭിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും താരം പറയുന്നു.
പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. നവംബർ 18നാണ് തങ്ങളുടെ വിവാഹം എന്ന് താരം പറയുന്നു. സാധാരണ ക്രിസ്ത്യൻസ് വിവാഹത്തിന് മെഹന്ദി ഇടാറ് ഇല്ലെങ്കിലും തനിക്ക് മെഹന്ദി ഇടുന്നത് ഏറെ താൽപര്യം ആയതുകൊണ്ടുതന്നെ ഇരു കൈകളിലും കാലിലും മെഹന്തി അണിയുന്ന സമയത്താണ് താരം ബ്ലോഗും ചെയ്തിരിക്കുന്നത്. ഒപ്പം മെഹന്തി അണിഞ്ഞിരിക്കുന്ന ആലീസിന് ഭക്ഷണവുമായി സജിനും ഒപ്പം തന്നെയുണ്ട്. ഞങ്ങളുടേത് ഒരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച കല്യാണം ആണെന്നും ഇരുവരും പറയുന്നു.

കോവിഡ് അതിൻറെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് തങ്ങൾ തമ്മിൽ കാണുന്നതെന്നും പിന്നീട് വീട്ടുകാരോട് പറഞ്ഞ് വിവാഹത്തിലേക്ക് എത്തുകയായിരുന്നു എന്നതാണ് ക്രിസ്റ്റി പറയുന്നത്.ഇരുവരുടെയും ഒരു കോമൺ സുഹൃത്ത് വഴിയാണ് തങ്ങൾ പരസ്പരം അറിയുന്നതെന്നും അതാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയതെന്നും ക്രിസ്റ്റി തുറന്നു പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ധാരാളം ആളുകൾ ആരാധകരുള്ള ഒരാളാണ് ക്രിസ്റ്റി. ഇപ്പോൾ താരത്തിൻറെ ആദ്യ ബ്ലോഗും വിവാഹ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഒരു കാര്യം നമ്മൾ ആലീസിനോട് പറഞ്ഞുകഴിഞ്ഞാൽ അത് ആരുമറിയാതെ അവൾ കൈകാര്യം ചെയ്യുമെന്നും എന്നാൽ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അവൾ അത് പിടിച്ച് ഒരുപാട് വഴക്കുണ്ടാക്കും എന്നുമാണ് ആലീസിനെ പറ്റി സജിൻ പറഞ്ഞിരിക്കുന്നത്.