തകർത്ത് വൃദ്ധി കുട്ടിയുടെ പുതിയ വിഡിയോ

ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയുടെ ശ്രെദ്ധേയയായ കുട്ടി വൈറൽ താരമാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച വൃദ്ധിയുടെ വീഡിയോ തരംഗമായതോടെയാണ് മലയാളി മനസുകളിൽ വൃദ്ധി വിശാൽ എന്ന പേരും പരിചിതമായത്. വിജയ് ചിത്രമായ മാസ്റ്ററിലെ വാത്തി കമിംഗ്, അല്ലു അര്‍ജുന്‍ ചിത്രമായ അലാ വൈകുണ്ഡപുരമിലോയിലെ രാമുലോ രാമുല എന്ന പാട്ടിനുമായിരുന്നു വൃദ്ധി ചുവടുവെച്ചത്.

വൃദ്ധികുട്ടിയുടെ അടുത്ത റീൽ വീഡിയോ കൂടി ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്. തമിഴിലും പൊളിച്ചടുക്കുകയാണ് ഈ കൊച്ചുമിടുക്കി. ബാലതാരമായി അഭിനയിക്കുന്ന വൃദ്ധിക്കുട്ടി ലിപ് സിങ്ക് വിഡിയോകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഒന്നാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ് ഡാൻസർമാരായ വിശാൽ കണ്ണന്റേയും ഗായത്രിയുടേയും മകളായ വൃദ്ധി.


നേരത്തെ തന്നെ നിരവധി സീരിയലുകളിലും പരസ്യങ്ങളിലും അഭിനയിച്ച വൃദ്ധിയെ തേടി സിനിമയില്‍ നിന്നും ധാരാളം അവസരങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ സിനിമയിലൂടെയും വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.