ബാർബി ഡോളിനെ പോലെ സുന്ദരിയായി കുട്ടിതാരം വൃദ്ധിമോൾ.. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ മിന്നും താരമായ കുട്ടിയാണ് വൃദ്ധി വിശാൽ.സിരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ നൃത്തം ചെയ്തുകൊണ്ടാണ് വൃദ്ധിക്കുട്ടി എല്ലാവരുടെയും മനസിൽ ഇടം നേടിയത്. ടിവിയില്‍ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയില്‍ മനോഹരമാക്കിയത്. പരസ്യ ചിത്രങ്ങളിലും സീരിയലുകളിലുമൊക്കെ വൃദ്ധി അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ വൃദ്ധിയുടെ ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കുട്ടിയുടുപ്പിൽ ബാർബി ഡോളിനെപോലെ തിളങ്ങി നിൽക്കുകയാണ് കൊച്ചു സുന്ദരി വൃദ്ധിക്കുട്ടി. ഈ കുട്ടി താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വലിയ സ്വീകാരിത ലഭിക്കാറുണ്. വൃദ്ധിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്


ഇൻസ്റ്റഗ്രാമിൽ ലക്ഷകണ്ണക്കിന് ആരാധകരാണ് വൃദ്ധിക്കുട്ടി യെ പിൻതുടരുന്നത്. വൃദ്ധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മാതാപിതാക്കളാണ്. ഇൻസ്റ്റഗ്രാം റീൽസിൽ വീഡിയോ ചെയ്യുന്ന ഈ കൊച്ചു മിടുക്കി ഇതിനോടകം ഒരു സെലിബ്രെറ്റിയായികഴിഞ്ഞു.