
Watermelon Juice Come Fruit Salad Iftar Drink Recipe Malayalam : വീട്ടിൽ സ്വന്തമായി ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ഫ്രൂട്ട് സലാഡ്. ചൂട് സമയത്താണെങ്കിൽ നമ്മുടെ ക്ഷീണവും വിശപ്പും എല്ലാം മാറാൻ സഹായിക്കുന്ന മികച്ച ഒന്നാണിത്. ഒരിക്കലെങ്കിലും വീട്ടിൽ ട്രൈ ചെയ്തിരിക്കേണ്ട ഒരു ഐറ്റമാണിത്. അത് നമുക്ക് ഇതിലേക്ക് വേണ്ടി ഒരു ലിറ്റർ പാലാണ് വേണ്ടത്. ഒട്ടും തന്നെ വെള്ളം ചേർക്കാത്ത പാലാണ് നമുക്ക് ആവശ്യമായിട്ടുള്ളത്.
ഒരു ലിറ്റർ പാല് നമ്മുടെ പാത്രത്തിലേക്ക് ഒഴിച്ചെടുക്കുക ഇനി നമുക്ക് ആ പാലൊന്നു നന്നായി ചൂടാക്കി എടുക്കാവുന്നതാണ്. ഇതിനു മധുരം നൽകാനായി പഞ്ചസാരയോ കണ്ടെൻസഡ് മിൽക്കോ ആഡ് ചെയ്യാവുന്നതാണ്. കണ്ടൻസ്ഡ് മിൽക്കാണ് ഏറ്റവും കൂടുതൽ രുചികരമായിട്ടുള്ളത് അതുകൊണ്ട് അത് ആഡ് ചെയ്യാൻ ശ്രദ്ധിക്കുക. ഇനി അല്പം കോൺ ഫ്ലവർ എടുക്കുക.

മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലവർ എടുക്കുക അതിലേക്ക് നമ്മൾ ഒരു അഞ്ച് ടേബിൾ സ്പൂൺ പാലും ആഡ് ചെയ്യുക തുടർന്ന് ഈ മിക്സ് ചൂടായി കിടക്കുന്ന പാലിലേക്ക് ആഡ് ചെയ്യാവുന്നതാണ്. ഇനി ഇതിലേക്ക് വാനില എസ്സെൻസ് കൂടി ആഡ് ചെയ്യുക. ചെറുതായി കുറുക്കി എടുക്കുക. ഇനി നല്ല ഫ്ലേവർന്നായി റോസ് സിറപ്പ് നമുക്ക് ആഡ് ചെയ്യാം. തുടങ്ങുന്നതിനായി മിക്സ് ചെയ്തതിനുശേഷം ഇത് തണുപ്പിക്കാൻ ആയി ഫ്രിഡ്ജിലേക്ക് വെക്കാവുന്നതാണ്. പഴങ്ങൾ കട്ട് ചെയ്ത് ഇതിലേക്ക് ആഡ് ചെയ്യാം.
സാധാരണ നമ്മൾ ഫ്രൂട്ട് സലാഡിൽ ചേർക്കുന്ന ഫ്രൂട്ട്സ് മാത്രമേ ചേർക്കാവുള്ളൂ പൈനാപ്പിൾ പോലുള്ള ഫ്രൂട്ട് ചേർക്കരുത്. ഒരു കപ്പ് അളവിൽ ആപ്പിൾ ആഡ് ചെയ്യാം, ഏത്തപ്പഴം ആഡ് ചെയ്യാം മധുരമുള്ള നല്ല ചെറിയ കിവി കട്ട് ചെയ്ത് ചേർത്ത് കൊടുക്കാവുന്നതാണ് ഇനി നമുക്ക് മുക്കാൽ കപ്പ് അളവിൽ അനാർ ആഡ് ചെയ്യാം ചെയ്യാം. നല്ല മധുരമുള്ള പച്ച മുന്തിരിയും കറുത്ത മുന്തിരിയും ആഡ് ചെയ്യാം. കുറച്ച് ക്യാഷ് നും കൂടി ആഡ് ചെയ്തു കഴിഞ്ഞാൽ കിടിലൻ ഫ്രൂട്ട് സലാഡ് റെഡിയായി കഴിഞ്ഞു.