തൈര് ഇരിപ്പുണ്ടോ എങ്കിൽ ഇനി എന്തെളുപ്പം; മൂന്നു മിനിറ്റിൽ കറി റെഡി… | Yogurt Curry In 3 Minutes News Malayalam

Yogurt Curry In 3 Minutes News Malayalam : ഇന്നെന്ത് കറി വെക്കുമെന്ന് ആശങ്കയിലാണോ?? എങ്കിൽ ഇതാ ഒരു സൂപ്പർ റെസിപ്പി. തൈര് ഉണ്ടെങ്കിൽ വെറും മൂന്ന് മിനിറ്റിൽ ഈ കറി നമുക്ക് റെഡിയാക്കാം. ഈ കറി ഉണ്ടെങ്കിൽ വയറു നിറച്ച് ചോറുണ്ണാൻ ഇതു മാത്രം മതി. വേറൊരു കറിയും വേണ്ട. തേങ്ങ അരയ്ക്കുക തുടങ്ങിയ ഒരു നേരമ്പോക്ക് പരിപാടികളും ഈ കറിക്ക് വേണ്ട. നോക്കാം ഈ തൈര് കറി എങ്ങനെ ഉണ്ടാക്കാമെന്ന്. ആദ്യം ഒരു ചട്ടിയിൽ നല്ലതുപോലെ പഴുത്ത ഒന്നര തക്കാളി ചെറുതായി മുറിച്ചിടുക.

ശേഷം മൂന്നു പച്ചമുളക് എടുത്ത് കഴുകി 2 പച്ചമുളക് മുഴുവനായും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞു ഇടുക. ശേഷം നല്ല കട്ട തൈര് നാലു സ്പൂൺ അതിലേക്ക് ഒഴിച്ച് ഇളക്കുക. ശേഷം ഈ ചട്ടി മാറ്റി വയ്ക്കുക. ഇനി മറ്റൊരു ചട്ടി തീയിൽ വച്ച് ചൂടായതിനു ശേഷം അതിലേക്ക് അല്പം എണ്ണ ഒഴിക്കുക. എണ്ണ ചൂടായി എന്ന് ഉറപ്പാക്കിയതിനു ശേഷം കാൽ ടീസ്പൂൺ ഉലുവ ഒരു ടീസ്പൂൺ കടുക് ഒരു മുളക് ചെറുതായി അരിഞ്ഞത് ഒരു സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

Yogurt Curry In 3 Minutes News Malayalam
Yogurt Curry In 3 Minutes News Malayalam

ഏകദേശം ഒരു മിനിറ്റ് സമയമാണ് ഇങ്ങനെ വഴറ്റേണ്ടത്. സവാളക്കു പകരം ചെറിയ ഉള്ളിയും ഉപയോഗിക്കാവുന്നതാണ്. ശേഷം അല്പം കറിവേപ്പില അല്പം ഇഞ്ചി ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി അല്പം മല്ലിയില ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily