നടൻ ഹരീഷ് കണാരന്റെ വീട് കണ്ടോ.!? കോടികൾ മുടക്കി കേരള തനിമയിൽ അമ്പലം പോലൊരു ആഡംബര വീട്; പുതിയ വീടിന്റെ പാലുകാച്ചൽ വിശേഷവുമായി താരം.!! Actor Hareesh Kanaran New House Warming

Actor Hareesh Kanaran New House Warming : കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടനും കോമേഡിയനുമായ ഹരീഷ് കണാരന്റെ പുതിയ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ടിവി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലിൽ ജാലിയൻ കണാരൻ എന്ന വേഷ പകർച്ചയിലൂടെയാണ് താരം മലയാളി മനസ്സുകൾ കവർന്നത്. നർമ്മം തുളുമ്പുന്ന സംഭാഷണ രീതി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവ് ഹരീഷ് കണാരന് ഉണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ പല വേഷങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുന്നു. താരത്തിന്റെ കോഴിക്കോടൻ സംസാരശൈലിയും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. അടുത്തിടെയാണ് താരം തന്റെ പുതിയ വീടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

തന്റെ പഴയ വീട് പുതുക്കിപ്പണിയായിരുന്നു താരം. തന്റെ സ്വദേശമായ കോഴിക്കോട് തന്നെയാണ് ഈ പുതിയ ഭവനം താരം നിർമ്മിച്ചിരിക്കുന്നത്. പുതിയ ഭവനം ആഡംബര ഭവനങ്ങളുടെ കിടപിടിക്കുന്ന ഒന്നുതന്നെയാണ്. അതേസമയം കേരളീയ തനിമകളെ ചേർത്തുനിർത്തിക്കൊണ്ട് പഴയ തറവാടുകളെ ഓർമിപ്പിക്കുന്ന ഡിസൈനിലാണ് താരം വീട് നിർമ്മിച്ചിരിക്കുന്നത്.

പലരും പുതിയ കാലത്തിന്റെ പുതിയ ടെക്നിക്കുകളുടെയും ഡിസൈനുകളുടെയും പിന്നാലെ പോകുമ്പോഴാണ് ഹരീഷ് കണാരൻ പഴയ മാതൃകയിലുള്ള വീട് നിർമ്മിച്ചുകൊണ്ട് വ്യത്യസ്തനാകുന്നത്. പ്രേക്ഷകർക്കിടയിൽ മാത്രമല്ല താരങ്ങൾക്കിടയിലും ഹരീഷ് കണാരന്റെ വീട് ഇന്ന് ഒരു ചർച്ചാവിഷയമാണ്. വീടിന്റെ അകത്തളങ്ങളും പഴമയിൽ തന്നെ നിർമ്മിച്ചിരിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് മിമിക്രിയിൽ ശോഭിച്ചിരുന്ന ഹരീഷ് കണാരന്റെ അഭിനയത്തിലെ ഗുരു എന്ന് പറയാവുന്നത് നാടകരംഗത്ത് നിന്നും സിനിമയിലെത്തിയ ഹരീഷ് പേരടിയാണ്.