ഇതാണ് വാപ്പച്ചി; സിദ്ദിഖ് ഇക്കക്ക് മക്കളോടുള്ള സ്നേഹം കണ്ടോ.!? സാപ്പി മോന് ലക്ഷങ്ങളുടെ ആഡംബര സമ്മാനം ഒരുക്കി നടൻ.!! Actor Siddique Surprise Gift For Son

Actor Siddique Surprise Gift For Son : വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം തന്നെ നായകനായും, വില്ലനായും, കോമഡി കഥാപാത്രങ്ങളിലും ഈ താരം വേഷമിട്ടിട്ടുണ്ട്.1985-ലെ ആ നേരം അൽപ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് താരം കടന്നു വരുന്നത്.

പിന്നീട് നിരവധി കഥാപാത്രങ്ങൾ നിരവധി വേഷങ്ങൾ. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ,ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലും താരം വളരെ മനോഹരമായ ഒരു വേഷം ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ ഹിറ്റിനൊപ്പം നടൻ സിദ്ദിഖിന്റെ സിനിമയിലെ വേഷവും ശ്രദ്ധേയമാകുമെന്ന് ഉറപ്പ്. ഇപ്പോഴിതാ പ്രിയതാരത്തിന്റെ ഒരു പുതിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ തേടിയെത്തുന്നത്. നിരവധി വേഷങ്ങളിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന സിദ്ധിഖ് ഒരു നടനും നിർമ്മാതാവും മാത്രമല്ല. നല്ല ഒരു വാഹനപ്രേമി കൂടിയാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന അംബാസഡർ കാർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ചയാവുകയും വൈറലാവുകയും ചെയ്തിരുന്നു. നല്ലപോലെ പരിപാലിച്ചിരുന്ന ആ കാർ സിദ്ദിഖ് എന്ന നടന്റെ ഒരു ഐഡന്റിറ്റി ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം.

Siddique Surprise Gift For Son

ഇപ്പോഴിതാ തന്റെ കാറുകളുടെ ലോകത്തേക്ക് മറ്റൊരു വാഹനത്തെ കൂടി ചേർത്തിരിക്കുകയാണ് താരം. ബി.എം.ഡബ്ല്യു സിക്‌സ് സീരീസ് ഗ്രാൻ ടൂറിസ്‌മോ വേരിയൻ്റാണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് . ഇ.വി.എം. ഓട്ടോക്രാഫ്റ്റിൽ നിന്നാണ് അദ്ദേഹം വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. ആഡംബര കാറിന്റെ ഡീലർഷിപ്പുകാർ തന്നെയാണ് സിദ്ദിഖിന്റെ മകൻ കാർ ഏറ്റുവാങ്ങുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.

അത്യാധുനികമായ നിരവധി സാങ്കേതികവിദ്യകൾ ഈ കാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ആപ്പിൾ കാർപ്ലേ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, i ഡ്രൈവ് സിസ്റ്റമാണ് ബിഎംഡബ്ല്യു 6 GT-യിലെ മറ്റ് സാങ്കേതികത, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ് പാഡ് ഉപയോഗിച്ച് വയർലെസ് കണക്റ്റിവിറ്റി എന്നിവയെല്ലാം കാറിന്റെ പ്രത്യേകതകളാണ്.കൂടാതെ എല്ലാ എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക്, 2-ആക്സിൽ എയർ സസ്പെൻഷനുകൾ എന്നിവ ഉപയോഗിച്ച് സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.