ഏറെ ആഗ്രഹിച്ച് പണിത വീടാണിത്; പാലു കാച്ചൽ നടത്തി ഗൃഹ പ്രവേശം ചെയ്‌ത് സുരേഷ് ഗോപി, സൂപ്പർ സ്റ്റാറിന് നിറ കയ്യടിയോടെ സോഷ്യൽ മീഡിയ.!! Actor Suresh Gopi New House Warming Viral

Actor Suresh Gopi New House Warming Viral : നിരവധി സിനിമകളിലൂടെ പ്രേക്ഷകന് പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് സുരേഷ് ഗോപി. നായകനായും വില്ലനായും നിരവധി സിനിമകളിൽ കഥാപാത്രം ചെയ്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോഴാണ് ഏറ്റവും അധികം കയ്യടി നേടിയിട്ടുള്ളത്. 1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ബാലതാരമായി അരങ്ങേറ്റം കുറിച്ചത് . തുടർന്ന് 250 ഓളം ചിത്രങ്ങളിൽ വേഷമിട്ടു.

ഒരു നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. അദ്ദേഹം സമൂഹത്തിനുവേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. കഴിഞ്ഞദിവസം വിഷുവിന് ഒരു കോടി രൂപ ജനങ്ങൾക്ക് കൈനീട്ടം നൽകുന്ന സുരേഷ് ഗോപിയുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൈനീട്ടം നൽകി എന്നതിന്റെ പേരിൽ ഒരാളും എനിക്ക് വോട്ട് ചെയ്ത് ജയിപ്പിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞ വാക്കുകളും സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടി.

ഇപ്പോഴിതാ ഒരു അവശകലാകാരന് 5 ലക്ഷം രൂപയുടെ ഒരു വീട് നിർമ്മിച്ചു കൊടുത്തിരിക്കുന്നു എന്ന വാർത്തയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. മറ്റ് പല മുൻനിര താരങ്ങളോട് ഒപ്പം ഈ കലാകാരൻ പ്രവർത്തിച്ചിട്ടുണ്ട് എങ്കിലും സുരേഷ് ഗോപിയാണ് തനിക്ക് ഇങ്ങനെയൊരു കാര്യം ചെയ്തു തരാൻ സഹായിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയുടെ ആദ്യ ചിത്രമായ മേളത്തിൽ ഈ കലാകാരനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്ന് പറയുന്നു. വീടിനുള്ളിലെ ദൃശ്യങ്ങളും,തന്റെ സാഹചര്യങ്ങളും എന്തെല്ലാമാണെന്ന് ഈ കലാകാരൻ പ്രേക്ഷകരോട് തുറന്നുപറയുന്നുണ്ട്.

പൊതുജനങ്ങൾക്ക് തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്യാൻ സുരേഷ് ഗോപി എന്ന ഈ നടൻ ഒരിക്കലും മടിക്കാറില്ല. കോടീശ്വരൻ എന്ന പരിപാടിയിൽ അവതാരകനായി സുരേഷ് ഗോപി എത്തിയപ്പോഴും പ്രേക്ഷകർ കണ്ടതാണ് എത്രമാത്രം ആളുകൾക്കാണ് അദ്ദേഹം തനിക്ക് കഴിയും വിധത്തിൽ സഹായം ചെയ്തത് എന്ന്. എന്നാൽ ഈയടുത്ത് താരത്തിന്റെതായി സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം വൈറലായ ചിത്രം കളിയാട്ടം എന്ന പുതിയ ചിത്രത്തിന്റെ ചിത്രങ്ങൾ ആയിരുന്നു.