യേശു ദേവന് പൂക്കൾ അർപ്പിച്ച് തുടക്കം; കണ്മണി കുട്ടിയുടെ സ്‌കൂൾ കണ്ടോ.!? അമ്മക്ക് സ്പെഷ്യൽ സമ്മാനം നൽകി കുട്ടിതാരം സ്‌കൂളിലേക്ക്.!! Actress Muktha Daughter Kiara Rinku Tomy To School

Actress Muktha Daughter Kiara Rinku Tomy To School : അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ചലച്ചിത്ര താരമാണ് മുക്‌ത. മുക്‌തയുടെ പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കാൻ മകളെ തയ്യാറെടുപ്പിക്കുകയാണ് ഇപ്പോൾ മുക്ത.

സ്കൂൾ തുറക്കുന്നതിന് മുന്നേ മകളുടെ പുസ്തകങ്ങൾ വാങ്ങാൻ സ്കൂളിലേക്ക് പോവുകയാണ് മകൾ കണ്മണിയും മുക്തയും. പുസ്തകങ്ങൾക്ക് ചട്ടയിടുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ഒരു സമ്മാനവുമായി എത്തുന്ന കണ്മണിയെയാണ് നമുക്ക് കാണാൻ കഴിയുന്നത്. എന്റെ അമ്മ നല്ല അമ്മയാണ്, സുന്ദരിയാണ്, ഐ ലവ് യു അമ്മ തുടങ്ങി സ്നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്താണ് കണ്മണി അമ്മയ്ക്ക് സമ്മാനമായി കൊടുക്കുന്നത്. ഇതുകണ്ട് തനിക്ക് കത്തില്ലേ എന്ന് ചോദിച്ചു പിണങ്ങുന്ന അച്ഛനോട് നാളെ ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് കുഞ്ഞു കണ്മണി.

ഇതോടൊപ്പം പുതിയ അധ്യയനവർഷത്തിലെ മകളുടെ സ്കൂളിലെ ആദ്യ ദിവസവും വീഡിയോയിൽ പകർത്തിയെടുക്കുകയാണ് മുക്ത. യേശുവിനെ പൂക്കൾ അർപ്പിച്ചു കൊണ്ടാണ് കണ്മണി ദിവസം ആരംഭിക്കുന്നത്. മകൾക്ക് സ്കൂളിൽ പോകുന്നതിനു മുമ്പ് കഴിക്കാനുള്ള പുഡ്ഡിങ്ങും ഉച്ചയ്ക്കുള്ള ഭക്ഷണവും തയ്യാറാക്കുകയാണ് മുക്ത. പിന്നീട് മകളോടും ഭർത്താവിനോട് ഒപ്പം പ്രാർത്ഥന നടത്തിയ മകളെ സ്കൂളിലേക്ക് പറഞ്ഞയക്കുകയാണ് താരം. കണ്മണിയുടെ ക്ലാസ്സ് ടീച്ചറെയും വീഡിയോയിലൂടെ മുക്‌ത കാണിക്കുന്നുണ്ട്. കണ്മണിക്ക് അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോക്ക് താഴെ എത്തുന്നത്.

മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച നടിയാണ് മുക്ത. അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ രംഗപ്രവേശം. താമരഭരണി എന്ന തമിഴ് ചിത്രവും ഗോൾ, നസ്രാണി, കാഞ്ചീപുരത്തെ കല്യാണം, തുടങ്ങിയ മലയാള ചിത്രങ്ങളും ശ്രദ്ധേയമായവയാണ്. പക്ഷേ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ താരം ഭാഗമായിട്ടുള്ളൂ. എന്നിരുന്നാലും പ്രേക്ഷകരുടെ ഇഷ്ട വ്യക്തിത്വമാണ് മുക്ത. നല്ല ഭാര്യയും അമ്മയും നാത്തൂനും ആണ് മുക്ത എന്നാണ് ആരാധകരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ മുക്‌തയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.