ഏറെ നാളയി കാത്തിരുന്ന വിശേഷം; മക്കൾക്ക് കൂട്ടായി പുതിയ ഒരാൾ കൂടി, സന്തോഷ വാർത്ത അറിയിച്ച് യമുന റാണി.!! Actress Yamuna Rani Happy News

Actress Yamuna Rani Happy News : വർഷങ്ങളായി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യമുനാ റാണി. നായികയായും വില്ലത്തിയായും മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന യമുനയുടെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

രണ്ടു പെൺമക്കളുടെ അമ്മയായ യമുന കഴിഞ്ഞ രണ്ടു വർഷം മുമ്പാണ് അമേരിക്കൻ മലയാളിയും ബിസിനസുകാരനുമായ ദേവനെ വിവാഹം കഴിച്ചത്. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹം കഴിച്ച ദേവന്റേതും രണ്ടാം വിവാഹമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മാസങ്ങൾക്കു മുമ്പ് കൊച്ചിയിൽ എത്തിയപ്പോൾ ഇരുവരും ചേർന്ന് കാണാൻ പോയ വിശേഷങ്ങളെല്ലാം താരം ആരാധകരോട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തങ്ങൾക്കിടയിലേക്ക് പുതിയൊരാൾ കൂടി എത്തുന്നുവെന്ന വിശേഷമാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെഅറിയിച്ചിരിക്കുന്നത്.

ദേവന്റെ ആദ്യ വിവാഹത്തിലെ മകൾ തന്റെ പിതാവിനെയും അദ്ദേഹത്തിന്റെ പുതിയ കുടുംബത്തെയും കാണാൻ നാട്ടിലെത്തിയ വിശേഷമാണ് പങ്കു വെച്ചിട്ടുള്ളത്. വിദേശത്തുനിന്നും തിരുവനന്തപുരം എയർപോർട്ടിലെത്തിയ മകളെ സ്വീകരിക്കാൻ ദേവനൊപ്പം യമുനയും മക്കളും എത്തിയിരുന്നു. പുതിയ വീട്ടിൽ അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കൊപ്പം ജീവിക്കുകയാണ് ദേവന്റെ മകൾ ഇപ്പോൾ. 2020 ലാണ് യമുന അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റായ ദേവനെ വിവാഹം കഴിക്കുന്നത്.

ഒല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു അന്ന് പങ്കെടുത്തത്. കോവിഡ് കാലത്ത് മക്കളെല്ലാം വിദേശത്ത് ആയതോടെ ഒറ്റപ്പെട്ടുപോയപ്പോഴാണ് മക്കളുടെ നിർബന്ധ പ്രകാരം യമുന വിവാഹിതയായത്. യമുന തന്നെയാണ് വിവാഹ വിശേഷം ആരാധകരെ അറിയിച്ചത്. പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി മാറുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ യമുന വിവാഹ ശേഷം ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകർക്കായി പങ്കുവെച്ചിരുന്നു.