ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയും; ഈ ഒരു സൂത്രം ചെയ്താൽ മതി, കറ്റാർവാഴ കാടു പോലെ തഴച്ചു വളർന്നു കൊണ്ടേയിരിക്കും | Aloe Vera Farming Tips

Aloe Vera Farming Tips : ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. കോസ്മറ്റിക് പ്രോഡക്ടുകളിലും മറ്റും ധാരാളമായി ഉപയോഗപ്പെടുത്തുന്ന കറ്റാർവാഴ ഇന്ന് വീടുകളിൽ തന്നെ എല്ലാവരും നട്ട് പിടിപ്പിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കറ്റാർവാഴയെങ്കിലും മിക്ക ആളുകൾക്കും അത് നട്ട് വളർത്തേണ്ട രീതിയെപ്പറ്റി അറിവ് ഉണ്ടായിരിക്കില്ല. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം.

കറ്റാർവാഴ നടുന്നതിനായി ഒരു ഗ്രോ ബാഗോ അല്ലെങ്കിൽ പോട്ടോ ഉപയോഗിക്കാവുന്നതാണ്. ഇനി കൂടുതൽ സ്ഥലമുള്ള ഇടങ്ങളാണെങ്കിൽ മണ്ണിലും കറ്റാർവാഴ എളുപ്പത്തിൽ നട്ടുപിടിപ്പിച്ച് എടുക്കാവുന്നതാണ്. നടാനായി എടുക്കുന്ന മണ്ണ് ഒരു 15 ദിവസം മുൻപെങ്കിലും കുമ്മായം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് വെക്കണം. ഈയൊരു രീതിയിൽ മണ്ണ് ഉണ്ടാക്കി വയ്ക്കുകയാണെങ്കിൽ മറ്റ് പച്ചക്കറി കൃഷികൾക്കും നല്ല രീതിയിൽ ഉപയോഗപ്പെടുത്താനായി സാധിക്കും. അതിനുശേഷം ഗ്രോബാഗ് എടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലൈയറിൽ ചകിരിച്ചോറ് അല്ലെങ്കിൽ ഉണങ്ങിയ ചകിരിയോ ഇട്ടു കൊടുക്കാവുന്നതാണ്.

ഇത് രണ്ടും ഇല്ല എങ്കിൽ കുറച്ച് കരിയില നിറച്ചു കൊടുത്താലും മതിയാകും. അതിന് മുകളിലേക്ക് തയ്യാറാക്കിവെച്ച മണ്ണിന്റെ കൂട്ട് നിറച്ചു കൊടുക്കുക. ഏകദേശം ഗ്രോബാഗിന്റെ മുക്കാൽ ഭാഗത്തോളം നിൽക്കുന്ന രീതിയിലാണ് മണ്ണ് നിറച്ചു കൊടുക്കേണ്ടത്. ശേഷം, കറ്റാർവാഴയുടെ ഒരു തണ്ട് കട്ട് ചെയ്തു എടുക്കുക. നടാനായി ഉപയോഗിക്കുന്ന തണ്ട് അത്യാവിശ്യം മൂത്തത് നോക്കി തന്നെ എടുക്കാനായി ശ്രദ്ധിക്കണം. എന്നാൽ മാത്രമേ പെട്ടെന്ന് വളർന്നു കിട്ടുകയുള്ളൂ. ശേഷം ഗ്രോബാഗിന്റെ നടുഭാഗത്തായി ചെറിയ ഒരു കുഴി ഉണ്ടാക്കി അതിലേക്ക് മുറിച്ച് വെച്ച കറ്റാർവാഴയുടെ തണ്ട് ഇറക്കി വയ്ക്കുക.

ചുറ്റും നല്ല രീതിയിൽ മണ്ണിട്ട് കൊടുത്തശേഷം ഒരു സ്പ്രേ ബോട്ടിലിൽ വെള്ളം നിറച്ച് ചെടിക്ക് ചുറ്റുമായി സ്പ്രേ ചെയ്തു കൊടുക്കുക. കറ്റാർവാഴയ്ക്ക് അധികം വെള്ളം ആവശ്യമില്ലാത്തത് കൊണ്ട് തന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ ഈയൊരു രീതിയിൽ വെള്ളം ചെടിക്ക് ചുറ്റുമായി സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും.ഈയൊരു രീതിയിൽ കറ്റാർവാഴ നട്ടുപിടിപ്പിക്കുകയാണെങ്കിൽ വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ വേരിറങ്ങി ചെടി എളുപ്പത്തിൽ വളർന്നു കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Aloe Vera Farming Tips Video Credit : PRS Kitchen

Aloe Vera Farming Tips

Also Read : സോയ ചങ്ക്‌സ് ഉണ്ടോ.!? ഈ ഒരു സൂത്രം ചെയ്താൽ റോസാ ചെടി പ്രാന്ത് പിടിച്ചതുപോലെ പൂക്കും; റോസയിൽ ഇത്രയും പൂക്കൾ വിടരാത്ത കാരണം ഇതാണ് | Best Agriculture Trick For Rose Flower