ബഷീറിന്റെയും മഷൂറയുടെയും ആദ്യരാത്രി.!! മണിയറയിലേക്ക് ഓടി വന്ന് സോനു ചെയ്‌തത്‌ കണ്ടോ.!? എല്ലാ പ്ലാനും പൊളിഞ്ഞ് പാളീസായിപ്പോയി.!! Basheer Bashi And Mashura First Night Vlog Video Viral

Basheer Bashi And Mashura First Night Vlog Video Viral : പ്രേക്ഷകർ വളരെ അത്ഭുതത്തോടെ നോക്കികാണുന്ന ഒരു ഫാമിലി ആണ് ബഷീർ ബഷിയുടെ ഫാമിലി. 2 തവണ വിവാഹം കഴിച്ച ഒരുപാടു പേരെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും 2 ഭാര്യമാരുമൊത്ത് ഒരേ വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന ഒരാളെ നമ്മൾ ആദ്യം കാണുന്നത് ബഷീറിനെ ആയിരിക്കും. ആദ്യ ഭാര്യ സുഹാനയും രണ്ടാം ഭാര്യ മഷൂറയും സഹോദരങ്ങളെപ്പോലെ കഴിയുന്ന ബഷീറിന്റെ കുടുംബത്തിന് വേറെയുമുണ്ട് പ്രത്യേകതകൾ.

അത് മറ്റൊന്നുമല്ല ഈ കുടുംബത്തിലെ ഓരോ അംഗത്തിനുമുണ്ട് യൂട്യൂബ് ചാനലുകൾ. ബിഗ്‌ബോസ് മലയാളം സീസൺ 1 ൽ മത്സരാർഥി ആയി എത്തിയപ്പോൾ ആണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന വിവരം ബഷീർ പറഞ്ഞത്. ആദ്യം അത് കേട്ടത്തോടെ ഒരുപാടു ഹേറ്റേഴ്‌സിനെ നേടിയ ആളാണ് ബഷീർ. എന്നാൽ യൂട്യൂബ് ചാനലിലൂടെ സകല ഹേറ്റേഴ്‌സിനെയും ഫാൻസ്‌ ആക്കാനും ബഷീറിനും കുടുംബത്തിനും കഴിഞ്ഞു.

ബഷീറിനും ഭാര്യമാരായ സുഹാനക്കും മഷൂറക്കും സുഹാനയുടെ മക്കളായ സുനുവിനും സൈഗുവിനും എന്തിനു ഇപ്പോൾ ജനിച്ച മഷൂറയുടെ കുഞ്ഞു മുഹമ്മദ് ഇബ്രാൻ ബഷീറിന് വരെയുണ്ട് യു ട്യൂബ് ചാനലുകൾ. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് ബഷീർ ഇന്ന് കാണുന്ന ഈ ലൈഫ് സ്വന്തമാക്കിയത് ജീവിതത്തിൽ സ്ട്രഗ്ഗിൾ ചെയ്ത സമയത്തു പോലും ബഷീറിന്റെ ഒപ്പം ഉണ്ടായിരുന്ന ആളാണ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന. സുഹാന രണ്ടാമത് പ്രെഗ്നന്റ് ആയ സമയത്താണ് ബഷീർ രണ്ടാമത് വിവാഹം കഴിക്കുന്നതും മഷൂറ ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നതും.

ഡെയിലി വ്ലോഗ്ഗുകളും ട്രാവൽ ഫുഡ്‌, ലൈഫ് സ്റ്റൈൽ വ്ലോഗ്ഗുകളും ഒക്കെയാണ് ഇവരുടെ ചാനലിൽ സാധാരണ കാണാറ്. ഇടക്ക് കല്ലുമ്മക്കായ എന്ന ഒരു കോമഡി സീരിസും ഇവർ ചെയ്തിരുന്നു. പ്രേക്ഷകരുടെ ഇടയിൽ ഇവർക്ക് കൂടുതൽ സ്വീകാര്യത കൊടുക്കാൻ ഈ സീരിസിനു കഴിഞ്ഞിട്ടുണ്ട്.ഇപോഴിതാ ഒരു കോമഡി റീലുമായി എത്തിയിരിക്കുകയാണ് ബഷീറും മഷൂറയും സുഹാനയും. ഒരു വ്ലോഗ്ഗറിന്റെ ആദ്യരാത്രിയാണ് തീം. അര ലക്ഷത്തോളം ആളുകൾ ഇത് വരെ ഈ റീൽ കണ്ടിട്ടുണ്ട്. ഇടയ്ക്കിടെ ഇവർ കോമഡി റീലുകൾ ചെയ്യാറുണ്ട് എങ്കിലും കൂടുതൽ വൈറൽ ആയത് ഈ വീഡിയോ ആണ്.