ബിഗ്ഗ്‌ബോസ് പെണ്ണുകാണൽ വൈറൽ.!! വധു നാദിറ മെഹ്റിൻ – വരൻ വിഷ്‌ണു ജോഷി; പാളിപ്പോയ പെണ്ണുകാണൽ വിശേഷവുമായി ബിഗ്ഗ്‌ബോസ് റാണി നാദിറ.!! Bigg Boss Nadira And Vishnu Pennukanal Video Viral

Bigg Boss Nadira And Vishnu Pennukanal Video Viral : ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നാദിറ മെഹറിൻ. സോഷ്യൽ മീഡിയയിൽ സജീവമായ നാദിറ മെഹറിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഇരുകൈ നീട്ടിയാണ് സ്വീകരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള നാദിറ തന്റെ വിശേഷങ്ങളും വീഡിയോകളും ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. നിങ്ങൾ എല്ലാവരും കാത്തിരുന്ന ദിവസം, എന്റെ പാളിപ്പോയ പെണ്ണുകാണൽ എന്ന ക്യാപ്ഷൻ ഓടെയാണ് നാദിറ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ബിഗ് ബോസ് ഹൗസിൽ നാദിറയ്ക്കൊപ്പം ഉണ്ടായിരുന്ന വിഷ്ണുവിന് ഒരു പ്രാങ്ക് കൊടുക്കാനാണ് നാദിറ വീഡിയോ ചെയ്തത് എന്നാൽ പ്രാങ്ക് കിട്ടിയത് നാദിറയ്ക്ക് ആയിരുന്നു എന്ന് മാത്രം. വിഷ്ണുവിന്റെ മാതാപിതാക്കളുടെയും കസിൻ അർജ്ജുന്റെയും സഹായത്തോടെയാണ് നാദിറ വിഷ്ണുവിനുള്ള പ്രാങ്ക് പ്ലാൻ ചെയ്തത്.

വിഷ്ണു പുറത്തുപോയ നേരം നോക്കിയാണ് പ്രാങ്ക് പ്ലാൻ ചെയ്തത്. അപ്പോൾ മുതൽ  അർജ്ജുൻ എല്ലാ വിവരവും നാദിറയെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. പെണ്ണുകാണൽ ചടങ്ങിന് വേണ്ടി പെണ്ണായ നാദിറ  വിഷ്ണുവിന്റെ വീട്ടിലെത്തുന്നതാണ് വീഡിയോയുടെ തുടക്കം. വിഷ്ണു വീട്ടിലേക്ക് വരുമ്പോൾ ചായയുമായി നാദിറ ഇറങ്ങിവരുന്നു അതായിരുന്നു താരം പ്ലാൻ ചെയ്തത്. പത്തു മിനിട്ടുകൊണ്ട് എത്തുമെന്ന പറഞ്ഞ വിഷ്ണു പക്ഷെ ഒരു മണിക്കൂർ കൂടി വൈകും എന്ന വിവരമാണ് അർജുനെ വിളിച്ചറിയിച്ചത്. നാദിറ വന്ന് വീട്ടിൽ കാത്തിരിയ്ക്കുന്ന കാര്യം ആരും വിഷ്ണുവിനോട്‌ പറഞ്ഞതുമില്ല. ഒടുവിൽ അർജ്ജുൻ വിഷ്ണുവിനെ വീട്ടിലെത്തിച്ചപ്പോഴേക്കും ഏകദേശം മൂന്നു മണിക്കൂർ എടുത്തു.

പൊതുവെ താനാണ് എല്ലാവരെയും പോസ്റ്റാക്കുന്നത് തന്നെ ഇങ്ങനെ പോസ്റ്റാക്കുന്നത് ഇതാദ്യമാണെന്നാണ് വിഡിയോയിൽ നാദിറ പറഞ്ഞത്. എന്തായാലും രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വിഷ്ണു ഇങ്ങനെ പണിതരും എന്ന് ആരും പ്രതീക്ഷിച്ചില്ല എന്തൊക്കെയായാലും വീഡിയോ സൂപ്പറായിരുന്നുവെന്നും വിഷ്ണുവിന്റെ മാതാപിതാക്കളുടെ സജീവ പങ്കാളിത്തം  വീഡിയോയെ കൂടുതൽ രസകരമാക്കിയെന്നുമാണ് ആരാധകരുടെ കമന്റ. നാദിറ- വിഷ്ണു കോമ്പിനേഷൻ തന്നെയാണ് വീഡിയോയിൽ ചിരി പടർത്തുന്നത്. രണ്ടുപേരുടെ കോമ്പോയെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.