ഈ ഒരു സൂത്രം ചെയ്താൽ മതി; മുരടിപ്പ് 100% മാറി മുളക് കുലകുത്തി കായ്ക്കും, എന്നും കിലോ കണക്കിന് മുളക് പൊട്ടിക്കാം | Easy Chilli Plant Leaf Curl Solution

Easy Chilli Plant Leaf Curl Solution : വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നട്ടുപിടിപ്പിച്ച് എടുക്കാനായി സാധിക്കുന്നതാണ്. എന്നാൽ ചെടി വളർന്നു കഴിഞ്ഞാലും എല്ലാവരും സ്ഥിരമായി പറയാറുള്ള ഒരു പരാതിയാണ് ആവശ്യത്തിന് മുളക് ലഭിക്കുന്നില്ല എന്നതും അതുപോലെ പ്രാണികളുടെ ശല്യവും. ഇത്തരത്തിൽ മുളകിന് ഉണ്ടാകുന്ന വൈറസ്ബാധകളും മറ്റും ഇല്ലാതാക്കാനായി ചെയ്തു നോക്കാവുന്ന ചില വളപ്രയോഗങ്ങളുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

മുളക് ചെടിയിൽ സാധാരണയായി കണ്ടുവരുന്ന വെള്ളീച്ച പോലുള്ള ജീവികളുടെ ശല്യം ഒഴിവാക്കാനായി കഞ്ഞിവെള്ളം പുളിപ്പിച്ച് അതിൽ കായം ഇട്ട് രണ്ട് ദിവസം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഇത് ചെടികൾക്ക് മുകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ എല്ലാവിധ പ്രാണികളുടെയും ശല്യം ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. അതല്ലെങ്കിൽ ജൈവവള കൂട്ടായ വേപ്പെണ്ണ അതല്ലെങ്കിൽ വെളുത്തുള്ളി എന്നിവ സോപ്പ് വെള്ളത്തിൽ കലക്കി ചെടികൾക്ക് മുകളിൽ ഒഴിച്ചു കൊടുത്താലും നല്ല രീതിയിൽ ഗുണം ലഭിക്കുന്നതാണ്. പ്രധാനമായും മുളക് ചടയുടെ ഇലകൾ മുകളിലേക്ക് ചുരുണ്ട് നിൽക്കുന്ന അവസ്ഥ ഇല്ലാതാക്കാനാണ് ഇത്തരം പ്രയോഗങ്ങളെല്ലാം നടത്തി നോക്കാറുള്ളത്.

അതേസമയം മണ്ഡരി പോലുള്ള രോഗങ്ങളാണ് ചെടിയെ ബാധിച്ചിട്ടുള്ളത് എങ്കിൽ ഇലകൾ താഴേക്ക് ചുരുണ്ടു നിൽക്കുന്ന രീതിയിലായിരിക്കും കാണാനായി സാധിക്കുക. മണ്ഡരി രോഗം ബാധിച്ച ചെടികളാണ് എങ്കിൽ മുകളിൽ പറഞ്ഞ രീതിയിലുള്ള വളപ്രയോഗം നടത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. ഇത്തരത്തിൽ മണ്ഡരി ബാധിച്ച ചെടികൾ ഉണ്ടെങ്കിൽ അവയിൽ നിന്നും ഇലകളും കായകളും പറിച്ചു മാറ്റാനായി ശ്രദ്ധിക്കുക. അതല്ലെങ്കിൽ തൊട്ടടുത്ത ചെടികളിലേക്ക് കൂടി അവ എളുപ്പത്തിൽ പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

അതിനുശേഷം ചെടിയിലേക്ക് സൾഫർ ലായനി ഒഴിച്ചു കൊടുക്കണം. ഇവ പൊടിയുടെ രൂപത്തിലോ അല്ലെങ്കിൽ ലായനിയുടെ രൂപത്തിലോ കടകളിൽ നിന്നും വാങ്ങാനായി സാധിക്കുന്നതാണ്. ലായനിയുടെ രൂപത്തിലാണ് വാങ്ങുന്നത് എങ്കിൽ ഒരു ബോട്ടിൽ എടുത്ത് അതിലേക്ക് രണ്ട് മില്ലി അളവിൽ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ ഡയല്യൂട്ട് ചെയ്തെടുക്കണം. ഈയൊരു കൂട്ട് ചെടികളിൽ സ്പ്രേ ചെയ്ത് കൊടുക്കുകയാണെങ്കിൽ മണ്ഡരി രോഗത്തിന് ഒരു പരിധിവരെ ശമനം ലഭിക്കുന്നതാണ്. മുളക് ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി അറിയാനായി വീഡിയോ കാണാവുന്നതാണ്. Easy Chilli Plant Leaf Curl Solution Video Credit : Chilli Jasmine

Easy Chilli Plant Leaf Curl Solution

Also Read : വർഷം മുഴുവനും പയർ പറിക്കാം; ഈ ഒരു കൃഷി സൂത്രം ചെയ്യൂ, കിലോ കണക്കിന് പയർ വിളവെടുത്ത് മടുക്കും | Payar Krishi Using Mug