ഈ ഒരു സൂത്രം ചെയ്താൽ മതി; കിലോ കണക്കിന് മഞ്ഞൾ പറിച്ചു മടുക്കും, മഞ്ഞൾ സമ്പൂർണ കൃഷിരീതി | Easy Turmeric Cultivation Tips

Easy Turmeric Cultivation Tips : സാധാരണയായി അടുക്കള ആവശ്യങ്ങൾക്കുള്ള മഞ്ഞൾ പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾ സ്വന്തം തൊടികളിൽ തന്നെ നട്ടുപിടിപ്പിച്ച് വിളവെടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിലും മറ്റും പല രീതിയിലുള്ള കെമിക്കലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനാൽ എല്ലാവരും വീണ്ടും ജൈവരീതിയിലുള്ള കൃഷി രീതികളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. അത്തരത്തിൽ ജൈവ രീതിയിൽ മഞ്ഞൾ നട്ടുവളർത്തി അതിൽനിന്നും എങ്ങിനെ മഞ്ഞൾപൊടി ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഏകദേശം ജനുവരി മാസത്തിന്റെ അവസാനത്തോട് കൂടിയാണ് മഞ്ഞളിന്റെ വിളവെടുപ്പ് കാലമായി കണക്കാക്കുന്നത്. വിത്ത് നട്ടുപിടിപ്പിച്ച് ശേഷം വലിയ രീതിയിൽ പരിചരണമൊന്നും നൽകിയില്ല എങ്കിലും മഞ്ഞൾ നല്ല രീതിയിൽ വളർന്നു കിട്ടുന്നതാണ്.പറിച്ചെടുക്കുന്നതിന് മുൻപായി ചുറ്റുമുള്ള ഇലകളും ചപ്പുചവറുകളുമെല്ലാം എടുത്ത് കളഞ്ഞ ശേഷം വേണം മഞ്ഞൾ മണ്ണിൽ നിന്നും കിളച്ചെടുക്കാൻ.

ഒരു ചുവട് മഞ്ഞളിൽ നിന്നു തന്നെ അഞ്ചു മുതൽ 10 വരെ വിത്തുകൾ ലഭിക്കുന്നതാണ്. ശേഷം അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം.കുറഞ്ഞത് മൂന്നു മുതൽ 4 തവണ വരെ കഴുകിയാൽ മാത്രമേ മണ്ണ് നല്ല രീതിയിൽ പോയി കിട്ടുകയുള്ളൂ. ശേഷം അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം നിറച്ചു കൊടുക്കുക. പാത്രത്തിന്റെ മുകളിലേക്ക് നിൽക്കുന്ന രീതിയിലാണ് മഞ്ഞൾ ഇട്ടുകൊടുക്കേണ്ടത്. അടച്ചുവെച്ച് വേവിക്കുമ്പോൾ മഞ്ഞളിലേക്ക് ആവി കയറി വരണം.

മഞ്ഞൾ നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ പാത്രത്തിലെ വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് തണുക്കാനായി മാറ്റിവയ്ക്കാം. ചൂടാറിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത മഞ്ഞൾ വെയിലത്തിട്ട് ഉണക്കി എടുക്കണം.ഏകദേശം ഒരാഴ്ച്ച വരെ സമയമെടുത്ത് മാത്രമേ മഞ്ഞൾ ഉണക്കിയെടുക്കാനായി സാധിക്കുകയുള്ളൂ. അതിനുശേഷം മില്ലിൽ കൊണ്ടുപോയി പൊടിച്ചെടുക്കാം. ഈയൊരു രീതിയിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾപൊടി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Turmeric Cultivation Tips Video Credit : Malus Family

Easy Turmeric Cultivation Tips

Also Read : തക്കാളി കുലകുത്തി കായ്ക്കും; ഒരുപിടി ചാരം കൊണ്ട് ഈ ഒരു സൂത്രം ചെയ്യൂ, ദിവസവും കിലോ കണക്കിന് തക്കാളി പൊട്ടിക്കാം | Tomato Cultivation Tricks