നൂറു കോടി പുണ്യം കിട്ടും; ഇത് ഭൂമിയിലെ ദൈവം യൂസഫ് ഇക്കയുടെ അലിവിന്റെ ഇന്ദ്രജാലം, ഭിന്നശേഷി കുട്ടികൾക്ക് ഒരു കോടിയുടെ യൂസഫ് അലി സംരക്ഷണം.!! Gopinath Muthukad Thanks To MA Yusuff Ali For The Helps Of Their Trust

Gopinath Muthukad Thanks To MA Yusuff Ali For The Helps Of Their Trust : ഗോപിനാഥ് മുതുകാടിനെ പോലും അത്ഭുതപ്പെടുത്തിയ യൂസഫ് അലിയുടെ അലിവിന്റെ ഇന്ദ്രജാലം. ഗോപിനാഥ് മുതുകാടിന്റെ ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിലേക്ക് ഇനി മുടങ്ങാതെ എത്തും ലുലുഗ്രൂപ്പിന്റെ കോടികളുടെ ധനസഹായം.

ചാർളി എന്ന സിനിമയിൽ ദുൽഖർ പറയുന്ന ഒരു ഡയലോഗ് ഉണ്ട് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി നമ്മൾ ചില സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ കണ്ണിലുണ്ടാകുന്ന ഒരു തിളക്കമുണ്ടല്ലോ അതിന്റെ രസത്തിലും ത്രില്ലിലുമാണ് നമ്മളിങ്ങനെ ജീവിക്കുന്നതെന്ന്. അത്തരമൊരു സർപ്രൈസും അത് കിട്ടിയ ആളുടെ മുഖത്തെ ചിരിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഇവിടെ പക്ഷെ സർപ്രൈസ് കിട്ടിയ ആള് മാത്രമല്ല ആ വീഡിയോ കണ്ട ഓരോ ആളുകളുടെ കണ്ണിലും ആ തിളക്കമുണ്ടാകും. കേരളലത്തിലങ്ങോളമിങ്ങോളമുള്ള ഭിന്നശേഷികുട്ടികളുടെ നൈപുണ്യ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും അവരെ സ്വയം പര്യാപ്തരായി ജീവിക്കാൻ പരിശ്ശീലിപ്പിക്കുകയും ചെയ്യുന്ന ഗോപി നാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന എം പവർ എന്ന പരിപാടി വിജയകരമായി മുന്നോട്ട് പോകുകയാണ്.

തിരുവനന്തപുരം കേന്ദ്രീകരിച്ചു നടക്കുന്ന തന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. അതിന്റെ ഭാഗമാണ് കോഴിക്കോട് നിർമ്മാണം ആരംഭിച്ച അദ്ദേഹത്തിന്റെ ഭിന്നശേഷി കുട്ടികൾക്കായുള്ള ആശുപത്രി. തന്റെ ഏറ്റവും വലിയ ഈ സ്വപ്നം പൂർത്തിയാകാൻ ഒരുപാട് പണം ആവശ്യമുണ്ട്.

ജീവിതത്തിലെ ഏറ്റവും വലിയ ഈ പ്രതിസന്ധിക്ക് മുന്നിൽ പകച്ചു നിൽക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ലുലു ഗ്രൂപ്പ്‌ ഉടമ യൂസഫ് അലി തന്റെ ഒന്നര കോടിയുടെ ധന സഹായം ഈ പദ്ധതിക്കായി വാഗ്ദാനം ചെയ്തത്. എന്നാൽ തന്നെ ഏറെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ തുടർന്നുണ്ടായ പ്രസ്താവനയാണെന്നാണ് ഗോപി നാഥ് മുതുകാട് പറയുന്നത്. താൻ മരി ച്ചാലും ഈ സ്ഥാപനത്തിലേക്ക് എല്ലാ വർഷവും ലുലു ഗ്രൂപ്പ് നൽകുന്ന ഒരു കോടി രൂപയുടെ ധനസഹായം എത്തുമെന്നാണ് യൂസഫ് അലി വാഗ്ദാനം ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയെന്നാണ് ഗോപിനാഥ്‌ മുതുകാട് പറയുന്നത്. ഗോപിനാഥ് മുതുകാട് തന്നെയാണ് ബഹുമാന്യനായ യൂസഫ് അലിക്ക് നന്ദി പറഞ്ഞു കൊണ്ട് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.